BREAKING NEWS

സ്വാമി അഗ്‌നിവേശ് അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ എംഎല്‍എയും ആര്യസമാജ പണ്ഡിതനുമായിരുന്ന സ്വാമി അഗ്‌നിവേശ് (80) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ന്യൂഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. വിവിധ മതങ്ങള്‍ക്കിടയില്‍ സംവാദങ്ങള്‍ നടക്കണമെന്ന പക്ഷക്കാരനായിരുന്നു സ്വാമി അഗ്‌നിവേശ്.
ആര്യസമാജത്തിന്റെ ആശയങ്ങള്‍ അടിസ്ഥാനമാക്കി 1970 ല്‍ ആര്യസഭ എന്ന പാര്‍ട്ടി അദ്ദേഹം രൂപവത്കരിച്ചിരുന്നു. സ്ത്രീ വിമോചനത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം പെണ്‍ ഭ്രൂണഹത്യയ്‌ക്കെതിരെ പോരാട്ടം നടത്തി. ഹരിയാണയില്‍നിന്നുള്ള എംഎല്‍എ ആയിരുന്നു

Related Articles

Back to top button