ബെംഗളൂരു: തെക്കേ അമേരിക്കയിലെ ഇക്വഡോറില്‍ ദ്വീപ് വിലയ്ക്കുവാങ്ങി ഹിന്ദുരാജ്യമായി (‘കൈലാസ’) പ്രഖ്യാപിച്ചുവെന്ന് അവകാശപ്പെടുന്ന വിവാദസ്വാമി നിത്യാനന്ദ വീണ്ടും വാര്‍ത്തകളില്‍. കൈലാസ രാജ്യത്തിലേക്ക് ഒരുലക്ഷം പേര്‍ക്ക് വിസ നല്‍കുമെന്നാണ് ബലാത്സംഗ, ക്രിമിനല്‍ കേസുകളിലെ പ്രതിയായ നിത്യാനന്ദയുടെ പുതിയ പ്രഖ്യാപനം.
ഓസ്ട്രേലിയയില്‍നിന്ന് കൈലാസ രാജ്യത്തേക്ക് വിമാനസര്‍വീസ് വാഗ്ദാനം ചെയ്ത നിത്യാനന്ദ സന്ദര്‍ശകരെ മൂന്നുദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങാന്‍ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഡിസംബറിലായിരുന്നു നിത്യാനന്ദ കൈലാസ എന്ന പേരിലുള്ള വെബ്സൈറ്റുവഴി പ്രത്യേക രാജ്യം പ്രഖ്യാപിച്ചത്. തമിഴ്നാട്ടില്‍ ജനിച്ചുവളര്‍ന്ന രാജശേഖരനാണ് പിന്നീട് നിത്യാനന്ദയായത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ പരാതിയില്‍ ഗുജറാത്ത് പോലീസ് കേസെടുത്തെങ്കിലും ഇയാളെ കണ്ടെത്താനായില്ല.