KERALALATESTLOCAL NEWSPATHANAMTHITTA

സ്വാമി പ്രകാശാനന്ദ തടങ്കലില്‍, ജീവനു ഭീഷണി; ഹെക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ശിവഗിരി മഠം മുൻ അധ്യക്ഷനായ സ്വാമി പ്രകാശാനന്ദയെ അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ ജീവനു ഭീഷണിയെന്നും ആരോപിച്ച് ഹൈക്കോടതിയിൽ ഹർജി. 98കാരനായ പ്രകാശാനന്ദയെ ആശുപത്രി മോർച്ചറിയോടു ചേർന്നുള്ള പൊട്ടിപ്പൊളിഞ്ഞ മുറിയിൽ തള്ളിയിരിക്കുകയാണെന്നും ആരെയും അദ്ദേഹത്തെ കാണാൻ അനുവദിക്കില്ലെന്നും ഹർജിയിൽ പറയുന്നു

എന്നാൽ ഹർജിയുടെ ഉദ്ദേശ്യ ശുദ്ധിയിൽ സംശയമുണ്ടെന്നാണ് മഠത്തിന്റെ വിശദീകരണം. അതുകൊണ്ടുതന്നെ 50,000 രൂപ കെട്ടിവയ്ക്കാൻ ഹർജിക്കാരനോടു കോടതി നിർദ്ദേശിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.ഏതായാലും ഞെട്ടിക്കുന്ന ആരോപണങ്ങളാണ് ഹർജിയിലുള്ളത്. പ്രകാശാനന്ദയുടെ അനുയായിയായ, തിരുവനന്തപുരം സ്വദേശി എം വിജേന്ദ്രകുമാർ ആണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. വർക്കലയിൽ ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് നടത്തുന്ന ആശുപത്രിയിലെ മോർച്ചറിയോടു ചേർന്നുള്ള പൊട്ടിപ്പൊളിഞ്ഞ മുറിയിലാണ് പ്രകാശാനന്ദ കഴിയുന്നത്. അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണ്.

എസ്എൻ ട്രസ്റ്റ് ഭാരവാഹികളുടെ അന്യായമായ തടങ്കലിലാണ് സ്വാമി പ്രകാശാനന്ദയെന്ന് ഹർജിയിൽ പറയുന്നു. ഗുരുതര ആരോപണങ്ങളാണ് ഹർജിയിലുള്ളത്.

Related Articles

Back to top button