BREAKING NEWSKERALALATESTNEWS

തിരുവനന്തപുരം നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തില്‍ അന്വേഷണം തമിഴ്‌നാട്ടിലേക്ക്

 


ചെന്നൈ: തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ സംഭവത്തിന്റെ അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ച് എന്‍ഐഎ. ഇതുമായി ബന്ധപ്പെട്ട് തിരുച്ചിറപ്പള്ളിയില്‍ മൂന്ന് ഏജന്റുമാരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കൂടാതെ ചെന്നൈയില്‍ വിവിധ ഇടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു.

എന്‍ഐഎയുടെ അഞ്ചംഗ സംഘമാണ് പരിശോധന നടത്തുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സരിത്, സന്ദീപ് നായര്‍ എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്ന് കള്ളക്കടത്ത് സ്വര്‍ണം തമിഴ്‌നാട്ടില്‍ വിറ്റെന്ന വിവരം ലഭിച്ചു. തിരുച്ചിറപ്പള്ളിയിലെ ഒരു ജ്വല്ലറിയിലും പിന്നീട് ബംഗളൂരുവിലും പരിശോധന നടത്തിയ ശേഷമാണ് ചെന്നൈയിലെത്തിയത്.

കേരളത്തില്‍ നിന്ന് അടുത്തിടെ ചെന്നൈയിലേക്ക് സ്ഥലംമാറിയെത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും എന്‍ഐഎ മൊഴിയെടുത്തു. തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം തമിഴ്‌നാട്ടില്‍ ചില ഏജന്റുമാര്‍ വഴി വിറ്റതിന് വ്യക്തമായ സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Related Articles

Back to top button