BREAKING NEWSKERALALATESTNEWS

സെക്രട്ടേറിയറ്റിനടുത്ത് സ്വപ്നയ്ക്ക് ഫ്‌ളാറ്റ് എടുത്തു നല്‍കിയത് ശിവശങ്കരന്റെ നിര്‍ദേശപ്രകാരം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കരന് കുരുക്കു തീർത്ത് കൂടുതൽ തെളിവുകൾ പുറത്ത്. സെക്രട്ടേറിയറ്റിനു സമീപം സ്വപ്നയ്ക്ക് ഫ്‌ളാറ്റ് എടുത്തു നൽകിയത് ശിവശങ്കർ പറഞ്ഞിട്ടാണെന്ന് ഐടി വകുപ്പ് ഉദ്യോഗസ്ഥൻ അരുൺ  പറഞ്ഞു. സ്വപ്നയ്ക്കു വേണ്ടിയാണ് ഫ്ലാറ്റ് എടുക്കുന്നതെന്ന കാര്യം അറിയില്ലായിരുന്നെന്നും അരുൺ വെളിപ്പെടുത്തി.

സ്വർണക്കള്ളക്കടത്ത് കേസ് പ്രതികളും ശിവശങ്കറുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന തെളിവുകളാണ് ഓരോദിവസവും പുറത്തു വരുന്ന വാർത്തകൾ. സെക്രട്ടേറിയറ്റിന് മീറ്ററുകൾ മാത്രം അപ്പുറത്ത് ശിവശങ്കറിന്റെ ഫ്ലാറ്റിനടുത്താണ് സ്വപ്നയക്കും ഫ്ലാറ്റെടുത്ത് നൽകിയത്.

മേയ് അവസാനത്തോടെ ശിവശങ്കർ പറഞ്ഞതനുസരിച്ചാണ് ഫ്ലാറ്റ് എടുത്തതെന്നും അരുൺ വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് പുതിയ ഫ്ലാറ്റിലേക്കു താമസം മാറുകയാണെന്നും അവിടെ ഫർണിഷിംഗ്‌ പൂർത്തിയാകും വരെ നാലോ അഞ്ചോ ദിവസത്തേക്കാണ് ഫ്ലാറ്റ് വാടകയ്ക്ക് വേണമെന്നുമാണ് ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റിന്റെ വിവരങ്ങൾ അന്വേഷിച്ചത് – അരുൺ പറഞ്ഞു.

Tags

Related Articles

Back to top button
Close
Close