തിരുവന്തപുരം: സ്വപ്നയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ് വിജിലന്‍സിന് കൈമാറണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. നിലവില്‍ കന്റോണ്‍മെന്റ് പൊലീസ് അന്വേഷിക്കുന്ന കേസാണ് വിജിലന്‍സിന് കൈമാറാണമെന്ന് ആഭ്യന്തര സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി കെഎസ്‌ഐടിഐഎല്ലിലെ സ്‌പേസ് പാര്‍ക്കില്‍ കരാര്‍ ജോലി നേടിയ സ്വപ്നക്കെതിരെ കെഎസ്‌ഐടിഐഎല്‍ മേധാവി ജയശങ്കര്‍ പ്രസാദാണ് കേസ് നല്‍കിയത്.
ശിവശങ്കര്‍ ഇടപെട്ടുള്ള നിയമനത്തില്‍ എം ശിവശങ്കറിനെയും പരാതിക്കാരനായ ജയശങ്കര്‍ പ്രസാദിനെയും പ്രതിചേര്‍ക്കണമെന്ന നിയമവശവും കന്റോണ്‍മെന്റ് പൊലീസ് കൈകൊണ്ടില്ല.ഇതിനിടെയാണ് വിജിലന്‍സിന് കൈമാറാനുള്ള ഡിജിപിയുടെ ആവശ്യം.