BREAKING NEWSKERALA

സ്വപ്‌നയുടെ മൊഴി മുഖ്യന്റെ ഓഫീസിനെ കുടുക്കുന്നു; കൈക്കൂലി എല്ലാം ശിവശങ്കര്‍ അറിഞ്ഞ്, ഒപ്പം ഓഫീസിലെ മറ്റ് പലരും

തിരുവനന്തപുരം: എം ശിവശങ്കറിനെതിരെ സ്വപ്ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് നിര്‍ണായക വിവരങ്ങള്‍ നല്‍കി. ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിലെ കൂടുതല്‍ പേരുടെ പങ്കും പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ സ്വര്‍ണ്ണക്കടത്തിലും അനുബന്ധ അന്വേഷണത്തിലും മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതല്‍ അന്വേഷണത്തിന് വിധേയമാകുമെന്ന് വ്യക്തമായി.
കോടതിക്ക് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റു ചിലര്‍ക്കും കള്ളക്കടത്തിനെ കുറിച്ച് അറിയാമായിരുന്നുവെന്ന് സ്വപ്നയുടെ മൊഴി. ഇന്നലെ ജയിലിലെ ചോദ്യം ചെയ്യലിലാണ് സ്വപ്ന ഇക്കാര്യം പറഞ്ഞതെന്ന് ഇ ഡി വ്യക്തമാക്കി. താന്‍ കൈക്കൂലി വാങ്ങിയത് മുഴുവനും ശിവശങ്കര്‍ അറിഞ്ഞാണെന്നും ഒരു കോടി രൂപ ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദ്ദേശിച്ചത് ശിവശങ്കറാണെന്നും മൊഴിയിലുണ്ട്. കെ ഫോണിലും ലൈഫ് മിഷനിലും കൂടുതല്‍ കരാറുകള്‍ സന്തോഷ് ഈപ്പന് ശിവശങ്കര്‍ വാഗ്ദാനം ചെയ്‌തെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്.

Related Articles

Back to top button