തിരുവനന്തപുരം: സ്വപ്നയുടെ ശബ്ദരേഖ ചോര്‍ച്ചയില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ടതോടെ വെട്ടിലായി ജയില്‍വകുപ്പ്. ജയില്‍വകുപ്പ് കയ്യൊഴിഞ്ഞാല്‍ കോടതിയെ സമീപിക്കാനാകും എന്‍ഫോഴ്സ്മെന്റ് നീക്കം.
ജയിലിലുള്ള സ്വപ്നയുടെ ശബ്ദരേഖ ചോര്‍ച്ചയില്‍ വിവാദം മുറുകുമ്പോഴാണ് ജയില്‍വകുപ്പ് പരാതിയില്‍ അന്വേഷണം നടത്താനാകില്ലെന്ന നിലപാടില്‍ എത്തിയത്. ശബ്ദം തന്റെതെന്ന് സ്വപ്നം തിരിച്ചറിഞ്ഞതും ചോര്‍ന്നത് ജയിലില്‍ നിന്നല്ലെന്ന് ജയില്‍വകുപ്പ് കണ്ടെത്തിയതുമാണ് കാരണം. പൊലീസ് കയ്യൊഴിഞ്ഞെങ്കിലും ഇഡി വിടാന്‍ ഒരുക്കമല്ല. ശബ്ദരേഖ ചോര്‍ച്ചയില്‍ ഗൂഢാലോചന സംശയിക്കുന്ന ഇഡി ജയില്‍വകുപ്പിനോട് അന്വേഷണം ആവശ്യപ്പെട്ടത് അത് കൊണ്ടാണ്. ജയിലില്‍ നിന്നല്ല ചോര്ച്ചതന്ന നിഗമനത്തില്‍ ഇതിനകമെത്തിയ ജയില്‍വകുപ്പ് കൂടുതല്‍ അന്വേഷണത്തിലേക്ക് പോകില്ല. പ്രാഥമിക അന്വേഷണം നടത്തിയ ജയില്‍ ഡിഐജി റിപ്പോര്‍ട്ട് തയ്യാറാക്കാതെ വിവരങ്ങള്‍ മാത്രമാണ് ഡിജിപിയെ ധരിപ്പിച്ചത്.
സ്വപ്ന ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളത് കൊണ്ടാണ് രേഖാമൂലം റിപ്പോര്‍ട്ട് തയ്യാറാക്കാത്തത്. ഇഡിയുടെ കത്തില്‍ പക്ഷെ ജയില്‍വകുപ്പ് കൃത്യമായ മറുപടി നല്‍കേണ്ടിവരും. ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്വപ്നയെ ചോദ്യം ചെയ്ത് ചോര്‍ച്ച ജയിലില്‍ നിന്നല്ലെന്ന് നിലപാടിലേക്ക് ജയില്‍ വകുപ്പ് എത്തിയതിനെയും ഇഡി സംശയിക്കുന്നുണ്ട്. എന്നാല്‍ ഇഡിയുടെ കത്ത് ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. സ്വപ്നയുടെ ശബ്ദരേഖയില്‍ ഇഡിയുടെ പേര് പറയുന്നില്ലെങ്കിലും മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടാക്കാന്‍ ഇഡി ശ്രമിച്ചുവെന്നാണ് ആരോപണങ്ങളെല്ലാം. കേന്ദ്ര ഏജസിക്കെതിരെ ഉയര്‍ന്ന് ആറോപണത്തില് വ്യക്തവരുത്താനാണ് ഇഡിയുടെ നീക്കം. ചോര്‍ച്ചയല്ല, സ്വപ്ന പറ!ഞ്ഞ കാര്യങ്ങളാണ് പ്രധാനം എന്നാണ് സ!ര്‍ക്കാര്‍ നിലപാട്.