BREAKING NEWSKERALA

സ്വപ്നയുടെ ശബ്ദരേഖ ചോര്‍ന്ന സംഭവം; ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ജയിലില്‍ കഴിയുന്ന സ്വപ്ന സുരേഷിന്റെ ശബ്ദരേഖ ചോര്‍ന്ന സംഭവത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘം ഇന്ന് അന്വേഷണം തുടങ്ങും. എന്‍ഫോഴ്‌സ്‌മെന്റിനെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന പരാതിയിലാണ് പ്രത്യേക പൊലീസ് സംഘം പ്രാഥമിക പരിശോധന നടത്തുന്നത്. സ്വപ്നയുടെ മൊഴി രേഖപ്പെടുത്താനായി പൊലീസ് ജയില്‍ മേധാവിയുടെ അനുമതി തേടും.
ജുഡീഷ്യല്‍ കസ്റ്റഡിയുള്ള പ്രതിയായതിനാല്‍ കോടതിയുടെ അനുമതി കൂടി വേണമെന്ന് ജയില്‍ വകുപ്പ് ആവശ്യപ്പെട്ടാല്‍ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കേണ്ടിവരും. ആരോട് സംസാരിച്ചുവെന്ന് സ്വപ്ന വെളിപ്പെടുത്തിയാല്‍ ശബ്ദരേഖ റിക്കോര്‍ഡ് ചെയ്ത ഉപകരണം കണ്ടെത്താനാകുമെന്നതാണ് ക്രൈംബ്രാഞ്ചിന്റെ അടുത്ത നീക്കം. ഈ ഉപകരണം ലഭിച്ചാല്‍ മാത്രമേ ഫോറന്‍സിക് പരിശോധക്കായി ക്രൈംബ്രാഞ്ചിന് നല്‍കാന്‍ കഴിയൂ. അതീവ രഹസ്യമായി അന്വേഷണ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാണ് പ്രത്യേക സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

Related Articles

Back to top button