BREAKING NEWSKERALA

ആ മൂളല്‍ ആരുടേത്? സ്വപ്‌നയുടെ ശബ്ദ സന്ദേശം ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങുന്നു

കൊച്ചി:  സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശത്തില്‍ കേള്‍ക്കുന്ന മൂളല്‍ പുരുഷന്റേതോ സ്ത്രീയുടേതോ? വ്യക്തത വരുത്താന്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി ശാസ്ത്രീയ പരിശോധനയ്ക്ക് ഒരുങ്ങുന്നു. ശബ്ദസന്ദേശം പുറത്തുവന്ന ഘട്ടത്തില്‍ അതൊരു പുരുഷന്റെ മൂളലാണെന്നു സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ ജയില്‍ ഡിഐജിക്കു സ്വപ്ന നല്‍കിയ മൊഴികളിലെ സൂചന മറിച്ചാണെന്നാണറിവ്.
കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വീണ്ടും സ്വപ്നയുടെ മൊഴിയെടുക്കും. കേന്ദ്ര ഏജന്‍സിക്കെതിരെ നല്‍കിയ മൊഴികളില്‍ സ്വപ്ന ഉറച്ചു നിന്നാല്‍ ശബ്ദസന്ദേശത്തിലെ മൂളലിന്റെ ഉടമയെ സാക്ഷിയാക്കി ആരോപണവിധേയനായ കേന്ദ്ര അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ് റജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നാണു പൊലീസിനു ലഭിച്ച നിയമോപദേശം.
വാഹനത്തിനുള്ളില്‍ വച്ചാണു ശബ്ദസന്ദേശം റിക്കോര്‍ഡ് ചെയ്തതെന്നു സംശയമുണ്ട്. അറസ്റ്റിലായതിനു ശേഷം കോടതിയിലേക്കും തെളിവെടുപ്പിനായും വൈദ്യപരിശോധനയ്ക്കും വനിതാ പൊലീസിന്റെ അകമ്പടിയോടെ പൊലീസ് വാഹനത്തിലാണു സ്വപ്നയെ കൊണ്ടുപോയിട്ടുള്ളത്. ശബ്ദം സ്വപ്നയുടേതാണെന്നു സ്ഥിരീകരിച്ചാല്‍ ഒപ്പമുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥരിലേക്കും അന്വേഷണം നീളും. ക്രൈംബ്രാഞ്ചിനു പുറമേ കേന്ദ്ര ഏജന്‍സികളും സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങി മൊഴിയെടുക്കും.

Related Articles

Back to top button