BREAKING NEWSKERALA

സ്വപ്ന മലക്കം മറിഞ്ഞു; ജയിലില്‍ ഭീഷണിയില്ലെന്ന് മൊഴി; സമ്മര്‍ദ്ദമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ജയിലില്‍ ഭീഷണിയുണ്ടെന്ന പരാതിയില്‍ രാഷ്ട്രീയ വിവാദം ചൂടുപിടിക്കുന്നതിനിടെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് മൊഴിമാറ്റി. ജയിലില്‍ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സ്വപ്ന മൊഴി നല്‍കി. കോടതിയില്‍ പരാതി നല്‍കിയത് അഭിഭാഷകന്റെ പിഴവാണെന്നും സ്വപ്ന വ്യക്തമാക്കി.
ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്ന ദക്ഷിണമേഖലാ ജയില്‍ ഡിഐജിക്കാണ് സ്വപ്ന മൊഴി നല്‍കിയത്. സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി ഡി ഐ ജി അജയകുമാറാണ് മൊഴിയെടുത്തത്. അന്തിമ റിപ്പോര്‍ട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗിന് കൈമാറും.
അതേസമയം സ്വപ്നയുടെ മൊഴിമാറ്റം വീണ്ടും രാഷ്ട്രീയ വിവാദമാകുമെന്നുറപ്പായി കഴിഞ്ഞു. മൊഴിമാറ്റം സമ്മര്‍ദം മൂലമാണെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.
ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെ ആദ്യമേ ജയില്‍ വകുപ്പ് തളളിയിരുന്നു. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ഇതിന് തെളിവാണെന്നും ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഭീഷണിയുണ്ടെന്ന് പരാതിപ്പെടുകയും അതില്‍ നിന്ന് പിന്മാറുകയും ചെയ്ത സ്വപ്നയുടെ നടപടി ദുരൂഹമായി തുടരുകയാണ്.

Related Articles

Back to top button