BREAKING NEWSKERALALATEST

സ്വപ്നയുടെ നിയമനം; ധനകാര്യവകുപ്പിന്റെ നടപടി ശുപാര്‍ശ റിപ്പോര്‍ട്ട് ഫയലില്‍ സുഖമായി ഉറങ്ങുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന് സ്‌പേസ് പാര്‍ക്കില്‍ അനധികൃത നിയമനം നല്‍കിയതിനെതിരേ സര്‍ക്കാരിന്റെ ധനകാര്യ പരിശോധാവിഭാഗം നല്‍കിയ റിപ്പോര്‍ട്ടില്‍ നടപടിയായില്ല. രണ്ടുമാസംമുമ്പ് നല്‍കിയ റിപ്പോര്‍ട്ട് ഇപ്പോഴും ഐ.ടി. വകുപ്പിന്റെ പരിശോധയിലാണ്.
യോഗ്യതയില്ലാത്ത സ്വപ്നയെ നിയമിച്ചതിനുപിന്നില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ചെയര്‍മാനുമായിരുന്ന എം. ശിവശങ്കറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നടത്തിയ ആസൂത്രിത നീക്കമെന്നായിരുന്നു ധനകാര്യ പരിശോധനാവിഭാഗം റിപ്പോര്‍ട്ടുചെയ്തത്. റിപ്പോര്‍ട്ട് ഐ.ടി. വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്ക് നല്‍കിയെങ്കിലും ഇതുവരെ തുടര്‍നടപടികള്‍ ഉണ്ടായില്ല.
സ്വപ്നയ്ക്ക് ശമ്പളമായി നല്‍കിയ 16.15 ലക്ഷം രൂപ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സ് എന്ന കണ്‍സള്‍ട്ടിങ് കമ്പനിയില്‍നിന്ന് ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. അതിന് കഴിയാതെ വന്നാല്‍, ശിവശങ്കര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരില്‍നിന്ന് ഈടാക്കണം.
പത്തുവര്‍ഷം ഐ.ടി. മേഖലയില്‍ നടന്ന എല്ലാ നിമനങ്ങളെയുംകുറിച്ച് പരിശോധിക്കാനാണ് ധനവകുപ്പ് ധനകാര്യ പരിശോധനാ വിഭാഗത്തെ ചുമതലപ്പെടുത്തിയത്. ഒട്ടേറെ നിയമനങ്ങളില്‍ ക്രമക്കേടും സ്വജനപക്ഷപാതവും കണ്ടെത്തിയിട്ടുണ്ട്. ജോബ് കണ്‍സള്‍ട്ടന്‍സികള്‍ വഴിയുള്ള നിയമനങ്ങളും അനധികൃതമായി നേടിയ മറ്റ് നിയമനങ്ങളും റദ്ദാക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Related Articles

Back to top button