BREAKING NEWSKERALALATESTNEWS

സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു; സ്വര്‍ണക്കടത്ത് ഭീകര പ്രവര്‍ത്തനത്തിനു വേണ്ടിയാണെന്ന് എന്‍.ഐ.എ 

സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 21 വരെയാണ് എന്‍ഐഎ കോടതി കസ്റ്റഡിയിൽവിട്ടത്.  സ്വര്‍ണക്കടത്ത് നടത്തിയത് ജ്വല്ലറികള്‍ക്കു വേണ്ടിയല്ലെന്ന് എന്‍.ഐ.എ. കോടതിയില്‍ വ്യക്തമാക്കി. കടത്ത് ഭീകര പ്രവര്‍ത്തനത്തിനു വേണ്ടിയാണെന്നും എന്‍.ഐ.എ കോടതിയിയെ അറിയിച്ചു.

പ്രതികള്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ വ്യാജരേഖ ഉണ്ടാക്കി.  കോണ്‍സുലേറ്റോ അറ്റാഷെയോ അറിഞ്ഞിരുന്നില്ലെന്നും എന്‍.ഐ.എ. സ്വര്‍ണക്കടത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്ന് എന്‍.ഐ.എയുടെ കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരുന്നു.

അതിനിടെ കേസിലെ പ്രതി ഫാസില്‍ ഫരീദിനായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കും. ഇതിനായി അന്വേഷണസംഘം എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കി.

Related Articles

Back to top button