BREAKING NEWSKERALA

സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കോഫോ പോസ ചുമത്തി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രയോഗിക്കുന്ന കോഫോ പോസ നിയമം ചുമത്തി.നിരന്തരം സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവര്‍ക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ് കോഫേ പോസ. കോഫേ പോസ പ്രകാരം കേസെടുത്താല്‍ പ്രതികളെ കരുതല്‍ തടങ്കല്ലിലേക്ക് മാറ്റാന്‍ അന്വേഷണ ഏജന്‍സിക്ക് അധികാരമുണ്ട്.സ്വപ്ന സുരേഷിനും സന്ദീപിനുമെതിരെ കോഫേ പോസ ചുമത്താന്‍ അഭ്യന്തര സെക്രട്ടറിയാണ് അനുമതി നല്‍കിയത്. ഇതേ തുടര്‍ന്ന് സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങാനായി കൊച്ചി യൂണിറ്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തി.
സ്വപ്നയേയും സന്ദീപിനേയും കസ്റ്റഡിയില്‍ വാങ്ങുന്ന കസ്റ്റംസ് ഇവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനായി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.കോഫേ പോസ നിയമപ്രകാരം സ്വര്‍ണക്കളളക്കടത്തുകേസിലെ പ്രതികളെ ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലിലാക്കാം എന്ന് നേരത്തെ തന്നെ കസ്റ്റംസിന് നിയമോപദേശം ലഭിച്ചിരുന്നു. സ്ഥിരമായി സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ അതില്‍ നിന്ന് തടയാന്‍ വിചാരണ കൂടാതെ ഒരു വര്‍ഷം കരുതല്‍ തടങ്കലിലാക്കാം എന്നതാണ് ഈ നിയമത്തിന്റെ പ്രത്യേകത. കോഫോ പോസ ബോര്‍ഡാണ് ഇതിന് അനുമതി നല്‍കേണ്ടത്. കളളക്കടത്തിലെ ഇടനിലക്കാര്‍, പണം മുടക്കിയവര്‍, സ്വര്‍ണം വാങ്ങിയവര്‍ എന്നിവര്‍ക്കെതിരെയും സമാനമായ രീതിയില്‍ ശക്തമായ നടപടിയുണ്ടാവും എന്നാണ് സൂചന.
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്തു. ഇന്നലെ 11 മണിക്കൂറുകളോളം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇന്ന് രാവിലെ ആരംഭിച്ച ചോദ്യം ചെയ്യല്ലില്‍ സ്വപ്ന സുരേഷിനേയും എം.ശിവശങ്കറിനേയും ഒരേ സമയമാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിനെ കസ്റ്റംസ് ഓഫീസിലും സ്വപ്നയെ കാക്കനാട്ടെ ജയിലിലുമായിട്ടാണ് ചോദ്യം ചെയ്തത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കസ്റ്റംസിന്റ ഒരു സംഘം കാക്കനാട്ടെ ജില്ലാ ജയിലില്‍ എത്തിയത്. വിയ്യൂരിലായിരുന്ന സ്വപ്ന കഴിഞ്ഞ ദിവസം പ്രത്യേകം അപേക്ഷ നല്‍കി കാക്കനാട്ടേക്ക് ജയില്‍ മാറ്റം വാങ്ങിയിരുന്നു. പത്തരയോടെ എം ശിവശങ്കര്‍ കൊച്ചിയിലെ കസ്റ്റംസ് ആസ്ഥാനത്തെത്തി. ഇന്നലെ 11 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം ശിവശങ്കറോട് കൊച്ചിയില്‍ തങ്ങാന്‍ ആവശ്യപ്പടുകയായിരുന്നു. കോണ്‍സുലേറ്റു വഴി ഈന്തപ്പഴം വിതരണം ചെയ്തത് സംബന്ധിച്ച മെഴിയെടുക്കാന്‍ കൊച്ചിയില്‍ എത്തണം എന്നാണ് നോട്ടീസ് നല്‍കിയിരുന്നതെങ്കിലും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.ശിവശങ്കറെ കള്ളക്കടത്തുമായി നേരിട്ട് ബസിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് ആദ്യഘട്ടത്തില്‍ അന്വേഷണ എജന്‍സികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പ്രതികള്‍ ഡിലീറ്റ് ചെയ്തതടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെയാണ് കസ്റ്റംസിന്റ പുതിയ നീക്കം. ദൂരുഹമായ വാട്‌സ് അപ്പ് ചാറ്റുകളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. ഇത് സംബസിച്ച് ശിവശങ്കര്‍ ഇന്നലെ നല്‍കിയ മൊഴികളുടെ സത്യാവസ്ഥ കൂടി പരിശോധിക്കുന്നതിനാണ് സ്വപ്നയെ ജയിലില്‍ ചോദ്യം ചെയ്യുന്നത്. ഇതിനിടെ രഹസ്യമൊഴി നല്‍കിയ ശേഷം തനിക്ക് ഭീഷണി ഉണ്ട് എന്ന് കാട്ടി സന്ദീപ് നല്‍കിയ ഹര്‍ജി എന്‍ഐഎ കോടതി തിങ്കളാഴ്ച പരിഗണിക്കും.

Related Articles

Back to top button