BREAKING NEWSKERALA

സന്ദീപിന്റെ കാലുപിടിച്ചു മാപ്പുസാക്ഷിയാക്കി മറ്റുള്ളവരുടെ മേല്‍ കുറ്റംചുമത്താന്‍ എന്‍ഐഎ ശ്രമമെന്ന് സരിത്ത്

കൊച്ചി: തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്ത് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.
കേസിലെ മറ്റൊരു പ്രതിയെ മാപ്പുസാക്ഷിയാക്കി മറ്റുള്ളവരുടെ മേല്‍ കുറ്റം ചുമത്താനാണ് എന്‍ഐഎ ശ്രമിക്കുന്നതെന്ന് സരിത്ത് ജാമ്യാപേക്ഷയില്‍ വ്യക്തമാക്കി. എന്‍ഐഎ പോലൊരു ഏജന്‍സി നാലാം പ്രതിയോട് മാപ്പ് സാക്ഷിയാകാന്‍ യാചിക്കുകയാണ്. അന്വേഷണത്തില്‍ ഇതുവരെയും ഭീകരവാദ പ്രവര്‍ത്തനത്തിന് തെളിവ് ലഭിച്ചിട്ടില്ല. താന്‍ നിരപരാധിയാണെന്നും സരിത്ത് വ്യക്തമാക്കി.
അതേ സമയം കേസില്‍ സ്വപ്ന സുരേഷ് അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷയും എന്‍ഐഎ കോടതി പരിഗണിക്കും. സന്ദീപ് നായരുടെ രഹസ്യമൊഴിയും കോടതി പരിശോധിക്കും. മാപ്പുസാക്ഷിയാകാന്‍ തയ്യാറാണെന്ന് സന്ദീപ് അറിയിച്ചതിനെ തുടര്‍ന്ന് ആലുവ മജിസ്‌ട്രേറ്റ് കോടതിയാണ് സന്ദീപിന്റെ മൊഴി രേഖപ്പെടുത്തിയത്. ഇതിന്റെ പകര്‍പ്പ് എന്‍ഐഎക്ക് കൈമാറും. സന്ദീപ് നായരുടെ മൊഴിയുടെ പകര്‍പ്പിനായി കസ്റ്റംസും എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കുന്നുണ്ട്. രഹസ്യമൊഴി നല്‍കിയ ശേഷം തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി സന്ദീപ് നായര്‍ സമര്‍പ്പിച്ച ഹര്‍ജിയും എന്‍ഐഎ കോടതി മുമ്പാകെയുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker