BREAKING NEWSKERALA

സ്വപ്‌ന പലവട്ടം വസതിയില്‍ വന്നു, പക്ഷേ ബന്ധപ്പെടാന്‍ ശിവശങ്കറിനെ ഏര്‍പ്പെടുത്തിയത് ഓര്‍മയില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ലിഫ് ഹൗസില്‍ സ്വപ്ന സുരേഷ് പലവട്ടം വന്നിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയിലാണ് സ്വപ്ന തന്നെ സമീപിച്ചത്. കോണ്‍സുലര്‍ ജനറല്‍ വരുമ്പോഴെല്ലാം മിക്കവാറും ഇവര്‍ കൂടെയുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശിവശങ്കറും സ്വപ്നയും തമ്മിലുള്ള ബന്ധം എപ്പോ തുടങ്ങിയെന്ന് അറിയില്ല. കോണ്‍സുല്‍ ജനറലിന്റെ സെക്രട്ടറിയെന്ന നിലയില്‍ ആണ് സ്വപ്നയെ അറിയാവുന്നത്. അങ്ങനെയാണ് പരിചയവും . സാധാരണ മര്യാദ അനുസരിച്ചാണ് കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രി എന്ന നിലയില്‍ ഇടപെട്ടിരുന്നത്.
ശിവശങ്കറിനെ ഇത്തരത്തില്‍ ചുമതലപ്പെടുത്തിയോ എന്ന കാര്യം ഞാനിപ്പോള്‍ ഓര്‍ക്കുന്നില്ല. എന്നാല്‍ ഓഫീസില്‍ ആരെയാണ് ബന്ധപ്പെടേണ്ടത് എന്നു എന്നോട് ചോദിച്ചാല്‍ സാധാരണ ഗതിയില്‍ ഞാന്‍ ശിവശങ്കറിന്റെ പേര് തന്നെയാവും പറയുക.സാധാരണ നിലയില്‍ മുഖ്യമന്ത്രിയും കോണ്‍സുലര്‍ ജനറലും തമ്മില്‍ കാണുന്നതില്‍ അസ്വാഭാവികതയില്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker