BREAKING NEWSKERALA

മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാന്‍ ഇഡി നിര്‍ബന്ധിച്ചതായി സ്വപ്നയുടെ പേരില്‍ സന്ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നിര്‍ബന്ധിച്ചതായും രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാന്‍ അനുവദിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് പറയുന്നതായി അവകാശപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നു. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നല്‍കിയാല്‍ കേസില്‍ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്ദാനം ചെയ്തതായും ശബ്ദസന്ദേശം അവകാശപ്പെടുന്നു. ഇന്നലെ രാത്രി സ്വകാര്യ വെബ് പോര്‍ട്ടലാണ് ഇക്കാര്യം പുറത്തുവിട്ടത്.
മൊഴിപ്പേജുകള്‍ പെട്ടന്നു മറിച്ചുപോയി ഒപ്പിടാന്‍ പറയുകയാണു ചെയ്തതെന്നും പറയുന്നു. ഇഡി കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍, ശിവശങ്കറിനൊപ്പം യുഎഇയില്‍ പോയി മുഖ്യമന്ത്രിക്കു വേണ്ടി സാമ്പത്തിക വിലപേശല്‍ ചെയ്തുവെന്നാണ് ഉള്ളതെന്ന് അഭിഭാഷകന്‍ പറഞ്ഞതായും പറയുന്നുണ്ട്. താന്‍ ഒരിക്കലും മൊഴി നല്‍കില്ലെന്നു പറഞ്ഞപ്പോള്‍ ഇനിയും അവര്‍ ജയിലില്‍ വരുമെന്നു സമ്മര്‍ദം ചെലുത്തുന്നുവെന്നും ശബ്ദസന്ദേശത്തിലുണ്ട്.

Related Articles

Back to top button