BREAKING NEWSKERALALATESTNEWS

ഞാന്‍ ആത്മഹത്യയുടെ വക്കില്‍; കേസുമായി ബന്ധമില്ല; മുഖ്യമന്ത്രി കുടുങ്ങില്ല: സ്വപ്ന സുരേഷ്

തന്റെയും തന്റെ കുടുംബത്തെയും ദ്രോഹിക്കുകയാണെന്ന് സ്വപ്ന സുരേഷ്. സ്വര്‍ണകടത്തില്‍ തനിക്ക് പങ്കില്ലെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. ‍ഡിപ്ലോമാറ്റിക് ബാഗേജില്‍ വന്ന സ്വര്‍ണത്തെക്കുറിച്ച തനിക്കറിയില്ല. യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് കസ്റ്റംസില്‍ വിളിച്ചത്.

ഡിപ്ലോമാറ്റിക് കാർഗോ വന്നിറങ്ങിയതിന്റെ പിറ്റേന്ന്..കാർഗോ ഇതുവരെ ക്ലിയർ ആയില്ലെന്ന് യുഎഇയിലെ ഡിപ്ലോമാറ്റ് വിളിച്ചു പറഞ്ഞു…അതൊന്ന് അന്വേഷിച്ചിട്ട് പറയാൻ പറഞ്ഞു…അവിടുത്തെ എസി രാമ മൂർത്തി സാറിനോട് ചോദിച്ചു…യുഎഇ ഡിപ്ലോമാറ്റ് ആകെ വറീഡ് ആണ് , ആ കാർഗോ എത്രയും പെട്ടെന്ന് ക്ലിയർ ചെയ്യാൻ പറഞ്ഞു…ശരി മാഡം എന്ന് പറഞ്ഞു അദ്ദേഹം ഫോൺ വച്ചു…പിന്നീടൊന്നും എനിക്കറിയില്ല…. കാർഗോ ഡിപ്പാർട്ട്‌മെന്റുമായി എനിക്ക് ബന്ധമില്ല…കോൺസുലേറ്റ് ജനറലിന്റെ അഡ്മിനിസ്‌ട്രേറ്റിവ് വർക്ക് മാത്രമാണ് ചെയ്തിരുന്നത്. ഇതിന്റഎ ഭാഗമായി ഒരു പാട് ഉന്നതരമായി സംസാരിച്ചിട്ടുണ്ട്. കോൺസുൽ ജനറൽ പറയുന്ന ജോലി അല്ലാതെ വേറെയൊന്നും ചെയ്തിട്ടില്ല.

ഒളിവിലിരുന്നാണ് സ്വപ്നയുടെ വിശദീകരണം. എന്റെയും കുടുംബത്തെയും ആത്മഹത്യയുടെ വക്കിലെത്തിച്ചു. ഡിപ്ലോമാറ്റുകളുടെ നിര്‍ദേശപ്രകാരമാണ് ഇടപെട്ടത്. ഒളിവില്‍ പോയത് ഭയം കാരണമാണ്. മുഖ്യമന്ത്രിയെയോ മറ്റ് മന്ത്രിമാരെയും ഇത് ബാധിക്കില്ല. എല്ലാ മന്ത്രിമാരുമായും ഞാന്‍ സംസാരിച്ചിട്ടുണ്ട്. പിന്നില്‍ എന്താണ് നടന്നത് എന്നാണ് നിങ്ങള്‍ അന്വേഷിക്കേണ്ടത്– ഓഡിയോ സന്ദേശത്തില്‍ അവര്‍ പറഞ്ഞു.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close