BREAKING NEWSKERALALATESTNEWS

സ്വര്‍ണക്കടത്ത് കേസ്;ഒരു കിലോ സ്വര്‍ണ്ണവും ഒരു കോടി രൂപയും സ്വപ്ന സുരേഷില്‍ നിന്ന് പിടിച്ചെടുത്തതായി എന്‍ഐഎ

കൊച്ചി: ഒരു കിലോ സ്വര്‍ണ്ണവും ഒരു കോടി രൂപയും സ്വപ്ന സുരേഷില്‍ നിന്ന് പിടിച്ചെടുത്തതായി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട്. സ്വപ്നയുടെ ലോക്കറില്‍ നിന്നും വീട്ടില്‍ നിന്നുമാണ് ഒരു കോടി രൂപയും സ്വര്‍ണ ബിസ്‌കറ്റുകളും പിടിച്ചെടുത്തതെന്നാണ് എന്‍ഐഎ പറയുന്നത്. എന്നാല്‍ ഇത് അനധികൃതമായി സമ്പാദിച്ചതല്ലെന്നാണ് സ്വപ്ന കോടതിയില്‍ പറഞ്ഞത്. ഇത് ദുബായ് ഷേയ്ഖ് വിവാഹസമ്മാനമായി നല്‍കിയതാണെന്നും സ്വപ്ന പറഞ്ഞു.കേസില്‍ സ്വപ്നയുടെയും സന്ദീപ് നായരുടെ റിമാന്‍ഡ് കാലാവധി അടുത്തമാസം 21വരെ നീട്ടി.

ഇതിനിടെ, സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് സ്വപ്നയുടേയും സന്ദീപിന്റേയും അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ വെച്ചാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ചോദ്യം ചെയ്യാന്‍ ഇരുവരേയും കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം കസ്റ്റംസിനുണ്ട്. എന്നാല്‍ നിലവില്‍ കസ്റ്റഡിയില്‍ കിട്ടണമെന്ന അപേക്ഷ തിങ്കളാഴ്ച മാത്രമേ നല്‍കാന്‍ സാധിക്കുകയുള്ളൂ. അഭിഭാഷകന്‍ മുഖേനെ സ്വപ്ന സുരേഷ് സമര്‍പ്പിച്ച ജാമ്യഹര്‍ജി ബുധനാഴ്ച പരിഗണിക്കും.

Tags

Related Articles

Back to top button
Close