MALAYALAMENTERTAINMENT

ഒരു വലിയ വാശിയുണ്ടായിരുന്നു സ്വാസികയ്ക്ക്… അതാണ് അറിയേണ്ടത്

മലയാളം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായി തിളങ്ങി നില്‍ക്കുന്ന താരമാണ് സ്വാസിക. പ്രേക്ഷകരുടെ മനം കവര്‍ന്ന താരം മോഡലിംഗിലൂടെയും ഫോട്ടോഷൂട്ടുകളിലൂടെയും നിരവധി ആരാധകരെ നേടിയിട്ടുണ്ട്. സിനിമയിലൂടെ അഭിനയരംഗത്ത് തുടക്കം കുറിച്ച താരം ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ജനപ്രീതി നേടുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് നേടിയത് സ്വാസികയാണ്. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. ഇപ്പോഴിതാ സ്വാസിക പങ്കുവെച്ച വിശേഷങ്ങളാണ് ശ്രദ്ധ നേടുന്നത്. സ്വാസികയുടെ വാക്കുകള്‍; ആദ്യമായി ഒരു സിനിമയുടെ തിരക്കഥ എന്റെ കൈയ്യില്‍ കിട്ടുന്നത് വാസന്തിയിലൂടെയാണ്. പലയാവര്‍ത്തി ഞാന്‍ തിരക്കഥ വായിച്ചു.
സംശയങ്ങള്‍ തോന്നുമ്പോള്‍ അപ്പോള്‍ തന്നെ സംവിധായകരോടു ചോദിച്ചു മനസിലാക്കി. കണ്ണാടിക്കു മുന്‍പില്‍ നിന്നു പലതവണ അഭിനയിച്ചു നോക്കി. ഇരുപ്പിലും നടപ്പിലും വാസന്തിയായി മാറണമെന്ന് അണിയറപ്രവര്‍ത്തകരുടെയും എന്റെയും വാശിയായിരുന്നു. റിഹേഴ്‌സല്‍ വര്‍ക്ക്‌ഷോപ്പ് പോലും അതിനായി സംഘടിപ്പിച്ചു. ഓരോ ഭാഗങ്ങളും എന്നെക്കൊണ്ട് അഭിനയിപ്പിച്ചു. ശരിയല്ലെന്നു തോന്നുന്നിടത്തു നിര്‍ത്തി വീണ്ടും വീണ്ടും അഭിനയിച്ചു.
അതിനെല്ലാം ഫലം ലഭിച്ചപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. സിനിമയിലൂടെയാണ് ഞാന്‍ അഭിനയരംഗത്തേക്ക് വരുന്നത്. ആദ്യ കാലത്ത് എല്ലാവരെയും പോലെ ഒരു പാട് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ അവസരങ്ങള്‍ ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. സിനിമയെപ്പോലെ തന്നെ മിനിസ്‌ക്രീന്‍ രംഗവും ഇഷ്ടപ്പെടുന്നു. സ്വാസിക പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker