ന്യൂഡല്‍ഹി: രാജ്യത്തെ നഗരങ്ങളെ വൃത്തിയും വെടിപ്പുമാക്കുന്നതിനായി സ്വച്ഛ് ഭാരത് 2.0 ആരംഭിക്കുമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്. ഇതിനായി 1,41,678 കോടി രൂപ നീക്കി വയ്ക്കും. ഉറവിടങ്ങളില്‍ തന്നെ മാലിന്യം സംസ്കരിക്കാന്‍ വഴിയൊരുക്കുന്നതോടെ നഗരങ്ങളിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമാകുമെന്നും മന്ത്രി വ്യക്തമാക്കി.