ENTERTAINMENTMALAYALAM

ശ്വേതാ മേനോന്‍ ആ സത്യം തുറന്നു പറഞ്ഞു… താന്‍ വികാര ജീവിയാണ്

ശ്വേതാ മേനോനെ അറിയാത്തവര്‍ ചുരുക്കം. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായിട്ടാണ് ശ്വേത മലയാളത്തിലെത്തിയത്. മലയാളത്തെ കൂടാതെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ കഴിവ് തെളിയിച്ച നടിയാണ് ശ്വേതാ മേനോന്‍.
കൂടാതെ റിയാലിറ്റി ഷോകളില്‍ മത്സരാര്‍ത്ഥിയായും ജഡ്ജിയായുമൊക്കെ സ്‌ക്രീനില്‍ ശ്വേത ഇപ്പോഴും സജീവമാണ്. ഇപ്പോള്‍ താരം ഒരഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്. സിനിമയിലേക്ക് വരുന്നതിനു മുന്‍പും ശേഷവും ക്രഷ് തോന്നിയ താരങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് വൈറല്‍ ആകുന്നത്.
ആ ചോദ്യത്തിന് മറുപടിയായി ശ്വേത പറഞ്ഞത് താനൊരു വികാരജീവിയാണെന്നും അതുകൊണ്ടുതന്നെ കുറെ പേരോട് ക്രഷ് തോന്നിയിട്ടുണ്ടെന്നുമാണ് താരം പറഞ്ഞത്. കൂടാതെ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട 3 കാര്യങ്ങളെക്കുറിച്ചും ശ്വേത മേനോന്‍ പറഞ്ഞിട്ടുണ്ട്. അത് കുടുംബം, ആരോഗ്യം, സമ്പത്ത് ഇവയാണ് ആ 3 കാര്യങ്ങള്‍.
അമ്മയും കുഞ്ഞും ഭര്‍ത്താവുമാണ് ആദ്യത്തെ പ്രധാന കാര്യമെന്നും അത് പോലെ തന്നെ പൈസ ഇല്ലാതെ ജീവിക്കാനാവില്ലയെന്നും അതുപോലെതന്നെ ആരോഗ്യവും ആവശ്യമാണെന്നും ശ്വേത പറഞ്ഞു.

Related Articles

Back to top button