മണക്കാല: ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് മുന്‍ പ്രസിഡണ്ടും മണക്കാല ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയുടെ സ്ഥാപക പ്രസിഡന്റുമായ മണക്കാല എബനേസര്‍ കുടുംബാംഗം ഡോ. ടി ജി കോശി(88) നിത്യതയില്‍ .ന്യൂമോണിയ ബാധിതനായി തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ച്ികിത്സയിലായിരുന്നു. ഇന്നലെ 4.30 നായിരുന്നു അന്ത്യം സംഭവിച്ചത്.
1933 മെയ് 26ന് അടൂര്‍ ഏനാത്ത് ജോര്‍ജ് അന്നമ്മ ദമ്പതികളുടെ മക്കളില്‍ ഇളയ മകനായി ജനിച്ചു.
പതിനാലാം വയസില്‍ ദൈവവഴിയിലേക്കു തിരിഞ്ഞു.
1958 മേയ് 14 ന് പാസ്റ്റര്‍ വി.ജി ജോണിന്റെ കൈക്കീഴില്‍ വിശ്വാസ സ്നാനം സ്വീകരിച്ചു.
വിശ്വാസ സ്നാനം ഏറ്റതിനാല്‍ ഭവനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട കോശി പാസ്റ്റര്‍ വി.ജി ജോണിനൊപ്പം താമസിക്കുകയും പൂര്‍ണ സമയ സുവിശേഷ വേലയ്ക്കായി സമര്‍പ്പിക്കുകയും ചെയ്തു
1963ല്‍ വേദപഠനത്തിനായി അമേരിക്കയില്‍ എത്തി. ഗാര്ലന്റ്റ് ബാപ്റ്റിസ്റ്റ് ബൈബിള്‍ കോളജിലും എസ്ഡബ്യൂഎജി കോളജിലും വേദശാസ്ത്ര പഠനം നടത്തി. 1966ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തി മണക്കാല കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.
മുപ്പത്തിനാലാം വയസില്‍ പരുമല പുല്ലംപ്ലാവില്‍ പൊന്നമ്മ ജീവിത സഖിയായി.
3 പെണ്മക്കള് ജനിച്ചു. മുപ്പത്തിയെട്ടാം വയസില്‍ പൊന്നമ്മ നിര്യാതയായി. തുടര്‍ന്ന് റാന്നി പുല്ലംപള്ളില്‍ ഏലിയാമ്മ ടി ജി കോശിയുടെ സഹധര്‍മ്മിണിയായി.
1970 ല്‍ ഫെയ്ത്ത് ചാപ്പല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് തുടക്കമിട്ടു .1988ല്‍ തിയോളജിക്കല്‍ സെമിനാരി എന്ന് പേര് മാറ്റി. ലോക പ്രസിദ്ധമായ ഈ സ്ഥാപനം സെറാംപൂര്‍ അംഗീകാരമുള്ള മികച്ച വേദപാഠശാലയായി മാറിയതിനു പിന്നില്‍ ടി ജി കോശിയുടെ സമര്‍പണവും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനവും ദീര്‍ഘദര്‍ശനവുമാണ് .
1986ല്‍ ഓണററി ഡോക്ടറേറ്റ് ലഭിച്ചു. ശാരോന്‍ ഫെലോഷിപ്പ് യുവജന വിഭാഗമായ സിഇഎം പ്രസിഡന്റായും പ്രവര്‍ത്തിച്ചു. പാസ്റ്റര്‍ പി.ജെ തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് സഭയുടെ പ്രസിഡന്റായി നിയോഗിക്കപ്പെട്ടു.
മക്കള്‍ മരുമക്കള്‍: ഡോ. ആനി ജോര്‍ജ് , ഡോ.അലക്സി ജോര്‍ജ്ജ്
ഡോ. സൂസന് മാത്യു. ഡോ.മാത്യു സി വര്‍ഗ്ഗീസ്,
റൂബി മാത്യൂസ്, പാസ്റ്റര്‍ മാത്യൂസ് എം.കുര്യന്,
സാം ജി കോശി, രെഞ്ചി സാം.
ഡോ. ടിജി കോശിയുടെ മരണത്തോടെ ദര്‍ശനവും സമര്‍പ്പണവും ഉള്ള ഒരു ലീഡറെയാണ് പെന്തക്കോസ്ത് സമൂഹത്തിന് നഷ്ടമായിരിക്കുന്നത്.