തിരുവല്ല: ഫെയ്ത് തിയോളജിക്കല്‍ സെമിനാരി സ്ഥാപകനും, ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് മുന്‍ പ്രസിഡന്റും സീനിയര്‍ ജനറല്‍ മിനിസ്ട്രറുമായിരുന്ന റവ. ഡോ. ടി.ജി. കോശി(89) നിര്യാതനായി. ശാരീരിക അസുഖം മൂലം തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരിന്നു.
മക്കള്‍: ഡോ. ആനി ജോര്‍ജ് ( എഫ്.റ്റി. എസ് പ്രിന്‍സിപ്പല്‍, മണക്കാല), ഡോ. സൂസന് വര്‍ഗീസ്, റൂബി മാത്യൂസ്, സാംജി കോശി. മരുമക്കള്‍: ഡോ. അലക്സി ജോര്‍ജ്, ഡോ. മാത്യു സി വര്‍ഗീസ്, പാസ്റ്റര്‍ മാത്യൂസ് എം കുര്യന്.
ആറ് പതിറ്റാണ്ടോളം കര്ത്യശൂഷയില് വ്യാപൃതനായിരുന്ന അദ്ദേഹം സ്വദേശത്തും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും നിരവധി വിദേശരാജ്യങ്ങളിലും സഭകള്‍ സ്ഥാപിച്ചിട്ടുണ്ട്. 17 വര്‍ഷം ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചിന്റെ ജനറല്‍ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. 1970 ല്‍ മണക്കാലയില്‍ സെമിനാരി ആരംഭിച്ച ശേഷം അവിടെനിന്നും ബിരുദം നേടി പഠിച്ചിറങ്ങിയ നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷ പ്രവര്‍ത്തകരും വിവിധ മിഷന് സംഘടനകളുടെ നേതൃസ്ഥാനീയരുമാണ്. ഇന്ന് സെറാംപൂര്‍ സര്‍വകലാശാലയുടെ കീഴില്‍ അറിയപ്പെടുന്ന വേദപഠനശാലയാണ് മണക്കാല സെമിനാരി.
അദ്ദേഹത്തിന്റെ വിയോഗത്തില്‍ കേരളഭൂഷണം ചീഫ് എഡിറ്ററും മാനേജിങ് ഡയറക്ടറുമായി ഡോ. കെ.സി. ചാക്കോ അനിശോചനം രേഖപ്പെടുത്തി.