BREAKING NEWSKERALA

ടി.പി. പീതാംബരനും കാപ്പനെ ഉപേക്ഷിച്ചു

കൊച്ചി: മുന്നണി മാറ്റത്തില്‍ മാണി സി.കാപ്പനൊപ്പം ഉറച്ചുനിന്ന ടി.പി. പീതാംബരനും ഇപ്പോള്‍ നിലപാട് മാറ്റി. തനിക്കൊപ്പം ടി.പി.പീതാംബരനും യു.ഡി.എഫിലേക്ക് പോകുമെന്ന് മാണി സി.കാപ്പന്‍ കൊച്ചിയില്‍ നടത്തിയ പ്രതികരണം വെട്ടിലാക്കിയതോടെയാണ് അദ്ദേഹം കാപ്പനെ തള്ളിയത്. വ്യക്തികളുടെ പിറകെയല്ല ശരദ് പവാര്‍ പോകുകയെന്ന് വ്യക്തമാക്കിയ പീതാംബരന്‍ കാപ്പന്റെ പോക്ക് പിളര്‍പ്പായി അംഗീകരിക്കില്ലെന്ന സൂചനയാണ് നല്‍കിയത്.
ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനത്തിനെതിരാണ് കാപ്പന്റെ നിലപാടെങ്കില്‍ താന്‍ അദ്ദേഹത്തോടൊപ്പം ഉണ്ടാകില്ല എന്ന് പീതാംബരന്‍ അറിയിച്ചു. ശരദ് പവാറിന്റെ പിന്തുണ കാപ്പനില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. മാണി സി. കാപ്പന്റെ നാളത്തെ നീക്കം അറിഞ്ഞ ശേഷം തുടര്‍ നടപടി സ്വീകരിക്കും. ദേശീയ നേതൃത്വത്തിന്റെ തീരുമാനം മുന്‍കുട്ടി പറയാന്‍ കഴിയില്ലെന്നും ടി.പി. പീതാംബരന്‍ പറഞ്ഞു.
ആളുകളുടെ പിന്നാലെയല്ല ശരദ് പവാറിന്റെ അഭിപ്രായം പോകുന്നത് പാര്‍ട്ടിയുടെ പിന്നാലെയാണെന്ന് ടി.പി. പീതാംബരന്‍ പറഞ്ഞു. പാര്‍ട്ടിയുടെ തീരുമാനമാണ് അദ്ദേഹം എടുക്കുകയെന്നും വ്യക്തികളുടെ തീരുമാനമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, എല്‍ഡിഎഫ് ബന്ധം വിട്ടെന്നും യു.ഡി.എഫിന്റെ ഭാഗമാകുമെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു. താനും തനിക്ക് ഒപ്പമുള്ളവരും ഇനി എല്‍.ഡി.എഫില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ടി.പി. പീതാംബരന്‍ ഒപ്പം പോരുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നും കാപ്പന്‍ മറുപടി നല്‍കിയിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker