SPORTS

ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് മത്സരം നീട്ടിവച്ചു

ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് മത്സരം നീട്ടിവച്ചു. ഇന്ന് ചേര്‍ന്ന രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെതാണ് തീരുമാനം. 2021 ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ഓസ്ട്രേലിയയിലാണ് ലോകകപ്പ് നിശ്ചയിച്ചിരുന്നത്. ഓസ്ട്രേലിയയിലെ രണ്ടാംഘട്ട കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മത്സരം നീട്ടിവച്ചത്.

2022ല്‍ മത്സരം നടത്താനും യോഗം തീരുമാനിച്ചു. ഒക്ടോബര്‍ മുതല്‍ നവംബര്‍ 22 വരയാകും മത്സരങ്ങള്‍. ഫൈനല്‍ മത്സരം നവംബര്‍ 13ന് നടക്കും. അതേസമയം ഇന്ത്യ ആഥിത്യമരുളുന്ന ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ മാറ്റമില്ല. മത്സരങ്ങള്‍ 2023 ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെ നടക്കും. നവംബര്‍ 26നാണ് ഫൈനല്‍,

ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോകകപ്പ് നടത്തുന്നത് ദോഷകരമാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് മത്സരങ്ങള്‍ മാറ്റിവെക്കാന്‍ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു

Tags

Related Articles

Back to top button
Close
Close