സോഷ്യല്‍ മീഡിയയിലൂടെ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ വളരെ അധികമാണ്. പ്രത്യേകിച്ച് സിനിമനടിമാര്‍ക്കാണ് ഇത്തരത്തില്‍ മോശം അനുഭവം കൂടുതലായുണ്ടാകുന്നത്. മുഖമില്ലാതെ വരുന്ന ഇത്തരം കമന്റുകളോട് പലപ്പോഴും തിരിഞ്ഞു നില്‍ക്കലാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. എന്നാല്‍ ലൈവില്‍ അശ്ലീലം പറഞ്ഞ ആളെ തിരഞ്ഞു കണ്ടുപിടിച്ച് യുവനടി വിഡിയോ കോള്‍ ചെയ്താലോ? സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ‘തത്സമയം’ എന്ന ഷോര്‍ട്ട്ഫിലിമാണ്.തിരക്കഥാകൃത്ത് മൃദുല്‍ ജോര്‍ജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. സമൂഹമാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകളിലൂടെ അശ്ലീലം പറയുന്നവര്‍ക്കെതിരെയാണ് ചിത്രം. പൂര്‍ണമായും മൊബൈല്‍ വിഡിയോയിലൂടെയാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ലോക്ക്ഡൗണിന് ഇടയില്‍ തന്റെ ആരാധകരോട് സംസാരിക്കാന്‍ ഫേയ്സ്ബുക്കില്‍ ലൈവിന് വരുന്ന യുവനടിക്ക് നേരിടേണ്ടിവരുന്ന മോശം അനുഭവമാണ് ചിത്രത്തില്‍ പറയുന്നുണ്ട്.അപ്രതീക്ഷിത സന്ദേശം കണ്ട് താരം ലൈവ് കട്ട് ചെയ്യുന്നതും തുടര്‍ന്നുണ്ടാകുന്ന ചര്‍ച്ചകളും തത്സമയത്തില്‍ കാണിക്കുന്നു. അശ്ലീലം പറഞ്ഞവരുടെ മേല്‍വിലാസം സൈബര്‍സെല്ലിന്റെ സഹായത്തോടെ കണ്ടെത്തുകയും അവരില്‍ ഒരാെള നടി തന്നെ നേരിട്ട് വിളിക്കുകയും ചെയ്യുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ആരും ആദൃശ്യരല്ല എന്നാണ് ചിത്രം പറഞ്ഞുവക്കുന്നത്.ആര്‍ദ്ര ബാലചന്ദ്രന്, നീതു സിറിയക്, ഗൗരി കെ. രവി, എല്‍ന മെറിന്, ഉല്ലാസ് ടി.എസ്. എന്നിവരാണ് തത്സമയത്തില്‍ അഭിനയിച്ചിരിക്കുന്നത്. നിഖില്‍ വേണുവാണ് ചിത്രത്തിന്റെ എഡിറ്റിങ്. സംഗീതം സൂരജ് എസ്. കുറുപ്പ്. ടോവിനോ തോമസ് നായകനായെത്തിയ ലൂക്കയുടെ തിരക്കഥാകൃത്താണ് മൃദുല്‍. മികച്ച അഭിപ്രായമാണ് തത്സമയത്തിന് ലഭിക്കുന്നത്.