ENTERTAINMENTBOLLYWOOD

കൊവിഡ് ഭേദമായ തമന്ന പറയുന്നു, നിങ്ങള്‍ ഇതുകൂടി ചെയ്‌തോളു

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയ രോഗമുക്തയായത്. തിരിച്ചെത്തിയ മകളെ സ്വീകരിക്കുന്ന തമന്നയുടെ മാതാപിതാക്കളുടെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ശരീര സംരക്ഷണത്തിന് ആവശ്യമായ കാര്യങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കുകയാണ് താരം.
വര്‍ക്കൗട്ട് വീഡിയോയാണ് തമന്ന ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ഒരു കൊച്ചു കുഞ്ഞിനെ പോലെ പുതിയ ചുവടുകള്‍ വച്ച് എന്റെ സ്റ്റാമിന വീണ്ടെടുക്കാനുള്ള സമയമാണിത്. കൊറോണ വൈറസില്‍ നിന്ന് മുക്തരായതിന് ശേഷം ഇത് വളറെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. പഴയതുപോലെ തുടരുക, പക്ഷേ നിങ്ങളുടെ ശരീരം ശ്രദ്ധിക്കുന്നുന്നുണ്ടെന്ന് ഉറപ്പാക്കുക’ തമന്ന കുറിക്കുന്നു.
ഹൈദരാബാദില്‍ വെബ് സീരീസിന്റെ ചിത്രീകരണത്തിലായിരുന്ന തമന്നയ്ക്ക് കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ലോകമെമ്പാടുമുള്ള നിരവധി ആളുകളെ വിഷമിപ്പിക്കുന്ന ഈ ആരോഗ്യ അപകടത്തില്‍ നിന്ന് പൂര്‍ണ്ണമായും കരകയറുമെന്ന് വിശ്വാസമുണ്ടെന്നും താരം നേരത്തെ പോസ്റ്റില്‍ കുറിച്ചിരുന്നു. ആദ്യം ആശുപത്രിയിലായിരുന്ന തമന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ഫ്‌ലാറ്റില്‍ ചികിത്സ തുടര്‍ന്നിരുന്നു.

Related Articles

Back to top button