നാട് കൊവിഡുമായുള്ള പോരാട്ടത്തിലാണ്. സാധാരണക്കാര്‍ മുതല്‍ സിനിമാ താരങ്ങളും മന്ത്രിമാരും വരെ കൊറോണ ബാധയുണ്ടായവരിലുണ്ട്. തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയും കൊവിഡ് ബാധിക്കുകയും പിന്നീട് സുഖം പ്രാപിക്കുകയും ചെയ്ത വ്യക്തിയാണ്. കൊറോണയുമായുള്ള പോരാട്ടത്തില്‍ തമന്ന ജയിച്ചുവെങ്കിലും മറ്റൊരു വെല്ലുവിളിയേയും തമന്നയ്ക്ക് നേരിടേണ്ടി വന്നു. അതേക്കുറിച്ച് മനസ് തുറക്കുകയാണ് തമന്ന. കൊവിഡിന് ശേഷം താന്‍ നേരിട്ട ബോഡി ഷെയ്മിങ്ങിനെ കുറിച്ചാണ് തമന്ന തുറന്നു പറയുന്നത്. ചികിത്സയെ കുറിച്ചും തമന്ന ബോളിവുഡ് ലൈഫിന് നല്കിയ അഭിമുഖത്തില്‍ മനസ് തുറന്നു.
”ചികിത്സാ സമയത്ത് എനിക്ക് നല്ല പേടിയുണ്ടായിരുന്നു. മരണത്തെ കുറിച്ച് ഞാന്‍ എപ്പോഴും ഭയപ്പെട്ടിരുന്നു. എനിക്ക് ഗുരുതരമായ ലക്ഷണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഈ ലക്ഷണങ്ങളുള്ള ചിലര്‍ മരിച്ചിരുന്നുവെന്ന് അറിയാമായിരുന്നു. പക്ഷെ ഡോക്ടര്‍മാര്‍ എന്നെ രക്ഷിച്ചു. കൂടെ നിന്ന രക്ഷിതാക്കളോടും നന്ദി പറയുന്നു. ജീവിതം എത്ര വിലപ്പെട്ടതാണെന്ന് ഞാന്‍ പഠിച്ചു” തമന്ന പറയുന്നു.
‘മരുന്നുകളും മറ്റും എന്റെ ഭാരം വര്‍ധിപ്പിച്ചിരുന്നു. തടി കൂടി. പിന്നീട് ഞാന്‍ ചിത്രങ്ങള്‍ പങ്കുവച്ചപ്പോള്‍ എന്നെ തടിച്ചി എന്നു വിളിച്ചു കളിയാക്കുകയായിരുന്നു ചിലര്‍. ആളുകള്‍ മറ്റൊരാള്‍ കടന്നു പോയ വഴികള്‍ കാണാതെ കുറ്റം തിരയുകയാണെന്ന് എനിക്ക് മനസിലായി’ തമന്ന പറയുന്നു.
ഓഗസ്റ്റിലായിരുന്നു തമന്നയ്ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുന്നത്. മാതാപിതാക്കള്‍ക്കും കൊവിഡ് ആയിരുന്നു. പിന്നീട് രോഗം മുക്തയാപ്പോള് തന്നെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നന്ദി പറഞ്ഞു കൊണ്ട് തമന്ന രംഗത്ത് എത്തിയിരുന്നു. താരമിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
തന്റെ ആരോഗ്യം വീണ്ടെടുക്കാനായി വര്‍ക്ക് ഔട്ട് മറ്റും ചെയ്യുകയായിരുന്നു തമന്ന. ലവ് മോക്ക്റ്റൈല്‍ എന്ന കന്നഡ ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കിന് തയ്യാറെടുക്കുകയാണ് തമന്ന. ബോളിവുഡ് ചിത്രം ബോലെ ചൂടിയാനും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. താരത്തിന് ആശംസകള്‍ നേര്‍ന്നു കൊണ്ട് ആരാധകരും കാത്തിരിക്കുകയാണ്.