AUTOFOUR WHEELER

ഹരിത വര്‍ണത്തില്‍ ടാറ്റായുടെ പുതുപുത്തന്‍ ഹാരിയര്‍; വില 16.50 ലക്ഷം

ഇന്ത്യയിലെ ഉത്സവാഘോഷങ്ങള്‍ മോടിപിടിപ്പിക്കുന്നതിന് പ്രീമിയം എസ്.യു.വി ഹാരിയറിന്റെ കാമോ എഡിഷന്‍ വിപണിയിലെത്തിച്ച് ടാറ്റ മോട്ടോഴ്‌സ്. മാനുവല്‍ XT വേരിയന്റിലും ഓട്ടോമാറ്റിക് XZ വേരിയന്റിലും നിരത്തുകളിലെത്തുന്ന ഈ സ്‌പെഷ്യല്‍ എഡിഷന്‍ എസ്.യു.വിക്ക് 16.50 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറും വില.
പുറംമോടിയിലും അകത്തളത്തിലും ആകര്‍ഷകമായ മാറ്റങ്ങള്‍ വരുത്തി റെഗുലര്‍ ഹാരിയറിന്റെ കസ്റ്റമൈസ്ഡ് പതിപ്പായാണ് കാമോ എഡിഷന്‍ എത്തിച്ചിരിക്കുന്നത്. കാമോ ഗ്രീന്‍ ബോഡി കളറാണ് ഈ പതിപ്പിന്റെ ഹൈലൈറ്റ്. ഇതിനുപുറമെ, 17 ഇഞ്ച് ബ്ലാക്ക് സ്റ്റോണ്‍ അലോയി വീല്‍, വശങ്ങളിലെ കാമോ ബാഡ്ജിങ്ങ്, ഡിസൈന്‍ നല്‍കിയിട്ടുള്ള റൂഫ് എന്നിവയാണ് ഈ വാഹനത്തിന് അഴകേകുന്നത്.
ബ്ലാക്ക് ഫിനീഷിങ്ങില്‍ ഒരുങ്ങിയിട്ടുള്ള മാറ്റ്‌റിക്‌സ് ഡാഷ്‌ബോര്‍ഡാണ് അകത്തളത്തിലെ പ്രധാന പുതുമ. ബെനെക്കെകാലിക്കോ ബ്ലാക്ക്‌സറ്റോണ്‍ തുകലില്‍ പൊതുഞ്ഞ സീറ്റുകള്‍, കാമോ ഗ്രീന്‍ കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിങ്ങ്, ഗണ്‍മെറ്റല്‍ ഗ്രേ ഇന്‍സേര്‍ട്ട് എന്നിവ റെഗുലര്‍ ഹാരിയറില്‍ നിന്ന് കാമോ എഡിഷന്‍ മോഡലിന്റെ ഇന്റീരിയറിനെ വ്യത്യസ്തമാക്കും.
സ്‌പെഷ്യല്‍ എഡിഷന്‍ വാഹനത്തിന് പുറമെ,കാമോ സ്‌റ്റെല്‍ത്ത്, കാമോ സ്‌റ്റെല്‍ത്ത് പ്ലസ് എന്നീ രണ്ട് ആക്‌സസറി ഓപ്ഷനുകളും ടാറ്റ ഒരുക്കുന്നുണ്ട്. 26,999 രൂപ മുതലാണ് അക്‌സസറിയുടെ വില ആരംഭിക്കുന്നത്. കാമോ ഗ്രാഫിക്‌സ്, റൂഫ് റെയില്‍, സൈഡ് സ്‌റ്റൈപ്പ്, പാര്‍ക്കിങ്ങ് സെന്‍സര്‍ തുടങ്ങിയവയാണ് എക്സ്റ്റീരിയര്‍ ആക്‌സസറിയിലുള്ളത്.
ഇന്റീരിയറില്‍ ആക്‌സസറികളില്‍ ബാക്ക് സീറ്റ് ഓര്‍ഗനൈസര്‍, ഒമേഗാആര്‍ക്ക് സ്‌കഫ് പ്ലേറ്റുകള്‍, സണ്‍ഷെയ്ഡുകള്‍, ത്രീ ഡി മോഡല്‍ മാറ്റുകള്‍, ത്രീ ഡി ട്രങ്ക് മാറ്റുകള്‍, ആന്റി സ്‌കിഡഡ് ഡാഷ് മാറ്റുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെഗുലര്‍ ഹാരിയറില്‍ നല്‍കിയിട്ടുള്ള 168 ബി.എച്ച്.പി പവറും 350 എന്‍.എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ എന്‍ജിനാണ് കാമോ എഡിഷനിലുമുള്ളത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker