AUTOFOUR WHEELER

വാഹനപ്രേമികളുടെ മുത്താണേ ടാറ്റ ഹാരിയര്‍

2019 ജനുവരിയില്‍ വിപണിയില്‍ എത്തിയ ടാറ്റ ഹാരിയറിന് ഗംഭീര സ്വീകരണമാണ് തുടക്ക കാലത്ത് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നും ലഭിച്ചത്. എന്നാല്‍ എംജി ഹെക്ടര്‍, കിയ സെല്‍റ്റോസ് എന്നീ മോഡലുകളുടെ കടന്നുവരവോടെ എസ്‌യുവി പ്രേമികളെല്ലാം ഇവയുടെ പിന്നാലെയായി.
ഓഗസ്റ്റിലെ വില്‍പ്പനയിലും നേട്ടംകൊയ്ത് ടാറ്റ ഹാരിയര്‍, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകള്‍
തുടര്‍ന്ന് ഹാരിയറിന്റെ വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടായി. പ്രകടനത്തിലും സവിശേഷതകളിലും ഇത് എതിരാളികള്‍ക്ക് പിന്നിലായിരുന്നു എന്നതായിരുന്നു ടാറ്റയ്ക്ക് തിരിച്ചടിയായത്. 2019 ഹാരിയറിന് ഡ്യുവല്‍ ടോണ്‍ അലോയ്കളോ പനോരമിക് സണ്‍റൂഫോ ഇല്ലായിരുന്നു.
ഓഗസ്റ്റിലെ വില്‍പ്പനയിലും നേട്ടംകൊയ്ത് ടാറ്റ ഹാരിയര്‍, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകള്‍
മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമുള്ള 140 യവു കരുത്ത് ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഡീസല്‍ എഞ്ചിന്‍ മാത്രം ഉപയോഗിച്ചാണ് ടാറ്റ ഹാരിയര്‍ ആദ്യകാലത്ത് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഒരു വര്‍ഷത്തിന് ഇപ്പുറം 2020 ജനുവരിയില്‍ ഈ പ്രശ്‌നങ്ങളെ ഏറെക്കുറെ പരിഹരിച്ച് അതിവേഗം മുന്നോട്ട് പോവുക എന്ന പദ്ധതിയോടെ എസ്‌യുവിടെ കമ്പനി പരിഷ്‌ക്കരിച്ചു.
ഓഗസ്റ്റിലെ വില്‍പ്പനയിലും നേട്ടംകൊയ്ത് ടാറ്റ ഹാരിയര്‍, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകള്‍
തുടര്‍ന്ന് ഹാരിയര്‍ കൂടുതല്‍ ഫീച്ചറുകള്‍, വലിയ അലോയ്കള്‍, കൂടുതല്‍ ശക്തമായ 170 യവു ഡീസല്‍ എഞ്ചിന്‍, കൂടാതെ ഒരു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷന്‍ എന്നിവയും ഉള്‍പ്പെടുത്തി. അതിനുശേഷം ഹാരിയര്‍ വില്‍പ്പന വര്‍ധിക്കാന്‍ തുടങ്ങി.
ഓഗസ്റ്റിലെ വില്‍പ്പനയിലും നേട്ടംകൊയ്ത് ടാറ്റ ഹാരിയര്‍, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകള്‍
കഴിഞ്ഞ 15 മാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് 2020 ഓഗസ്റ്റില്‍ ഹാരിയറിന് ലഭിച്ചത്. കഴിഞ്ഞ മാസം 1,694 യൂണിറ്റുകളാണ് ടാറ്റ നിരത്തിലെത്തിച്ചത്. 2019 ഓഗസ്റ്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ എസ്‌യുവിയുടെ വില്‍പ്പന 167 ശതമാനം വര്‍ധിച്ചു. എങ്കിലും സെഗ്‌മെന്റില്‍ ഒന്നാം സ്ഥാനം സ്വപ്നം കാണാന്‍ ഇനിയും മുന്നേറേണ്ടതുണ്ട്.
ഓഗസ്റ്റിലെ വില്‍പ്പനയിലും നേട്ടംകൊയ്ത് ടാറ്റ ഹാരിയര്‍, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകള്‍
ഈ വിഭാഗത്തില്‍ 2,732 യൂണിറ്റുകള്‍ വിറ്റഴിച്ച എംജി ഹെക്ടര്‍ തന്നെയാണ് ഇപ്പോഴും മുന്‍പന്തിയിലുള്ളത്. ഇതില്‍ ഹെക്ടര്‍ പ്ലസിന്റെയും വില്‍പ്പന ഉള്‍പ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വിപണിയില്‍ എത്തുന്നത് സെഗ്മെന്റില്‍ ശ്രദ്ധനേടാന്‍ ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രാന്‍ഡിന് സഹായമായിട്ടുണ്ട്.
ഓഗസ്റ്റിലെ വില്‍പ്പനയിലും നേട്ടംകൊയ്ത് ടാറ്റ ഹാരിയര്‍, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകള്‍
ഹെക്ടര്‍ വില്‍പ്പനയുടെ 50 ശതമാനം പെട്രോള്‍ വേരിയന്റുകള്‍ക്കാണ്. എന്നാല്‍ ഹാരിയര്‍ പെട്രോള്‍ പതിപ്പിനെ വിപണിയിലെത്തിക്കാന്‍ ടാറ്റയ്ക്ക് പദ്ധതിയുണ്ട്. അതിന്റെ അവതരണം അടുത്ത വര്‍ഷം എപ്പോഴെങ്കിലും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ങഛടഠ ഞഋഅഉ: ഹൈബ്രിഡ് എഞ്ചിനിലേക്ക് ചേക്കേറാന്‍ ജീപ്പ് റാങ്‌ലര്‍; അരങ്ങേറ്റം ഡിസംബറില്‍
ഓഗസ്റ്റിലെ വില്‍പ്പനയിലും നേട്ടംകൊയ്ത് ടാറ്റ ഹാരിയര്‍, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകള്‍
2020 ഓഗസ്റ്റില്‍ മഹീന്ദ്ര XUV500 വില്‍പ്പന 919 യൂണിറ്റും ജീപ്പ് കോമ്പസിന്റെ വില്‍പ്പന 468 യൂണിറ്റുമാണ്. 2019 ഓഗസ്റ്റ് വില്‍പ്പന കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് യഥാക്രമം അഞ്ച് ശതമാനത്തിന്റെയും 22 ശതമാനത്തിന്റെയും ഇടിവാണ് രേഖപ്പെടുത്തുന്നത്.
ഓഗസ്റ്റിലെ വില്‍പ്പനയിലും നേട്ടംകൊയ്ത് ടാറ്റ ഹാരിയര്‍, നിരത്തിലെത്തിച്ചത് 1,694 യൂണിറ്റുകള്‍
2020 ഓഗസ്റ്റില്‍ സെഗ്മെന്റിലെ നാല് എസ്‌യുവികളും ചേര്‍ന്ന് 5,813 യൂണിറ്റ് വില്‍പ്പന കൈവരിച്ചു. ഇത് 2019 ഓഗസ്റ്റിലെ 4,226 യൂണിറ്റിനേക്കാള്‍ 37 ശതമാനം കൂടുതലാണ്. വിപണി വിഹിതത്തെ കുറിച്ച് പറയുമ്പോള്‍ 2020 ഓഗസ്റ്റില്‍ ഹെക്ടറിന് 47 ശതമാനവും ഹാരിയറിന്റെ ഓഹരി 29 ശതമാനവുമാണ്.

Related Articles

Back to top button