TECHGADGETS

സ്മാര്‍ട്ട് എസി, സ്മാര്‍ട്ട് ടി.വി രംഗത്ത് സാങ്കേതിക വിസ്മയവുമായി ടി സി എല്‍.

കൊച്ചി: ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ് രംഗത്തെ മുന്‍നിര കമ്പനിയായ ടിസിഎല്‍ അതിനൂതന സ്മാര്‍ട്ട് എ സി, സ്മാര്‍ട്ട് ടി.വി എന്നിവ വിപണിയിലിറക്കി.
എ.ഐ അള്‍ട്രാ ഇന്‍വെര്‍ട്ടര്‍ എയര്‍കണ്ടീഷണര്‍ വിറ്റാമിന്‍ സി, പോപ്പ്അപ്പ് ക്യാമറയുമുള്ള ഇന്ത്യയുടെ ആദ്യത്തെ 8 കെ ക്യുഎല്‍ഇഡി (8k QLED) ഐമാക്‌സ് സ്മാര്‍ട്ട് ടിവിയുമാണ് പുതിയ താരങ്ങള്‍. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭത്തിന്റെ ഭാഗമായി ടിസിഎല്ലിന്റെ പുതിയ നിര്‍മാണ പ്ലാന്റ് തിരുപ്പതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
സ്മാര്‍ട്ട് ഹോം കൂളിംഗ്, കണക്റ്റിവിറ്റി എന്നിവ ഒരുക്കുന്ന പുതിയ വിസ്മയമാണ് എഐ അള്‍ട്രാ ഇന്‍വെര്‍ട്ടര്‍ എയര്‍കണ്ടീഷണറെന്ന് കമ്പനിയുടെ എ.സി. ബിസിനസ് മേധാവി വിജയ് മിക്കിലിനെനി പറഞ്ഞു.
സില്‍വര്‍ അയോണ്‍, ഡസ്റ്റ് ഫില്‍ട്ടറുകള്‍ മുറിയിലെ വായു ശുദ്ധവും വൈറസ് രഹിതവുമായി സൂക്ഷിക്കാന്‍ സഹായിക്കും. ടി 3ഇന്‍ 1 ഫില്‍ട്രേഷന്‍ സാങ്കേതികവിദ്യ വഴി ചര്‍മ്മത്തിന് മോയ്‌സ്ചറൈസിംഗ് നല്‍കി വരള്‍ച്ച തടയാന്‍ കഴിയും. ടിസിഎല്ലിന്റെ പേറ്റന്റുള്ള ടൈറ്റന്‍ ഗോള്‍ഡ് ബാഷ്പീകരണവും കണ്ടന്‍സറും പൊടി, ഉപരിതലത്തിലെ അഴുക്ക് അടിഞ്ഞുകൂടുന്നത് തടയുകയും ഉപകരണങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
‘കോവിഡിന് ശേഷമുള്ള ലോകക്രമത്തില്‍ സുരക്ഷിതത്വത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാന്‍ ഉദ്ദേശിച്ചാണ് വിറ്റാമിന്‍ സി ഫില്‍ട്ടറുകളുടെ അധിക സംരക്ഷണ പാളിയെന്ന് വിജയ് മിക്കിലിനെനി പറഞ്ഞു.
‘എഐ അള്‍ട്രാ ഇന്‍വെര്‍ട്ടര്‍ കംപ്രസര്‍ സാങ്കേതികവിദ്യയും ഏറ്റവും പുതിയ പിസിവി ആംബിയന്റ് കൂളിംഗും വഴി എയര്‍കണ്ടീഷണറിന് 50% ഊര്‍ജ്ജ ഉപഭോഗം ലാഭിക്കാന്‍ കഴിയുന്നതോടൊപ്പം അസാധാരണമായ കൂളിങ്ങും ലഭ്യമാക്കുമെന്ന് ടി സി എല്‍ കേരള ബിസിനസ്സ് ഹെഡ് ബെന്‍ഹര്‍ തോമസ് പറഞ്ഞു. 30 സെക്കന്‍ഡിനുള്ളില്‍ താപനില 27 ല്‍ നിന്ന് 18 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയ്ക്കുന്ന സാങ്കേതിക വിദ്യയാണിത്.
ഗൂഗിള്‍ അസിസ്റ്റന്റ്, അലക്‌സാ, ടിസിഎല്‍ ഹോം ആപ്പ് എന്നിവ ഉപയോക്താക്കള്‍ക്ക് ഇതിന്റെ ഹാന്‍ഡ്‌സ് ഫ്രീ നിയന്ത്രണം നല്‍കുന്നുണ്ട്, ബെന്‍ഹര്‍ തോമസ് പറഞ്ഞു.
സാങ്കേതികവിദ്യകളില്‍ ഏറ്റവും മികച്ച പ്രീമിയം ടിവിയാണ് ടിസിഎല്‍ 8 കെ ക്യുഎല്‍ഇഡി സ്മാര്‍ട്ട് ടിവി. നിലവിലെ ടിവി റെസല്യൂഷനായ 4 K യില്‍ നിന്ന് 8 K ഒരു വലിയ കുതിച്ചു ചാട്ടമാണ്.
2,400 കോടി മുതല്‍ മുടക്കുള്ള തിരുപ്പതിയിലെ ടിസിഎല്‍ നിര്‍മാണ പ്ലാന്റിന് പ്രതിവര്‍ഷം 2255 ഇഞ്ച് ടിവി സ്‌ക്രീനുകള്‍ക്ക് എട്ട് ദശലക്ഷവും 3.58 ഇഞ്ച് മൊബൈല്‍ സ്‌ക്രീനുകള്‍ക്ക് 30 മില്ല്യണും ഉല്‍പാദന ശേഷിയുമുണ്ട്. 8,000 ത്തിലധികം ആളുകള്‍ക്ക് പ്രത്യക്ഷവും പരോക്ഷവുമായ തൊഴില്‍ പ്ലാന്റ് നല്‍കുന്നു.
1981 ല്‍ സ്ഥാപിതമായ ടിസിഎല്‍ ആഗോള ടിവി വിപണിയില്‍ വില്‍പ്പനയില്‍ രണ്ടാം സ്ഥാനത്താണ്. 160 പ്രമുഖ വിപണികളില്‍ ശക്തമായ സാന്നിധ്യമുണ്ട്. ടിവികള്‍, ഓഡിയോ, സ്മാര്‍ട്ട് ഹോം ഉല്‍പ്പന്നങ്ങള്‍ തുടങ്ങി ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ ഗവേഷണം, വികസനം, നിര്‍മ്മാണം എന്നിവയിലാണ് കമ്പനി ശ്രദ്ധിക്കുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker