HEALTH

രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കറുവപ്പട്ട ചായ

ഇടവിട്ട് ഉണ്ടാകുന്ന ജലദോഷവും ചുമയും അകറ്റാന്‍ കറുവപ്പട്ട മികച്ചൊരു മരുന്നാണ് കറുവപ്പട്ട . രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹനപ്രശ്‌നങ്ങള്‍ അകറ്റാനും കറുവപ്പട്ട ചായ കുടിക്കുന്നത് ഗുണം ചെയ്യും. ഇനി എങ്ങനെയാണ് കറുവപ്പട്ട ചായ തയ്യാറാക്കുന്നതെന്ന് നോക്കാം.

വേണ്ട ചേരുവകള്‍

വെള്ളം 2 ഗ്ലാസ്
കറുവപ്പട്ട പൊടിച്ചത് 3 ടീസ്പൂണ്‍
തേന്‍ അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് കറുവപ്പട്ട ചേര്‍ത്ത് അഞ്ച് മിനിറ്റ് നേരം തിളപ്പിക്കുക. ശേഷം അല്‍പ നേരം തണുക്കാനൊന്ന് വയ്ക്കുക. ശേഷം അതിലേക്ക് തേന്‍ ചേര്‍ത്ത് കുടിക്കുക. രാവിലെയും ഉച്ചയ്ക്കും രാത്രിയും ഈ ചായ കുടിക്കാവുന്നതാണ്. ഇത് ചൂടോടെയോ തണിഞ്ഞോ കഴിക്കാം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker