BREAKING NEWSKERALALATEST

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് ടിക്കാറാം മീണ

ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. സര്‍ക്കാര്‍, തീരുമാനം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. കത്ത് കിട്ടുന്ന മുറയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുമെന്ന് ടിക്കാറാം മീണ പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന സര്‍വകക്ഷി യോഗത്തിന്റെ വികാരം പെട്ടെന്ന് തന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഇനി ആവശ്യമില്ലെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ആവശ്യമെങ്കില്‍ തന്റെ അഭിപ്രായവും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും അറിയിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

കുട്ടനാട്, ചവട ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന് സര്‍വകക്ഷിയോഗത്തില്‍ നേതാക്കള്‍ പറഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പുകള്‍ വേണ്ടെന്ന ഭൂരിപക്ഷ അഭിപ്രായമാണ് യോഗത്തില്‍ ഉയര്‍ന്നത്. യോഗത്തിന്റെ ശുപാര്‍ശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. എന്നാല്‍ തെരഞ്ഞെടുപ്പുകള്‍ അനിശ്ചിതമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനമെടുക്കാം. ചട്ടപ്രകാരം ആറുമാസം വരെ ഭരണത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാവുന്നതാണ്.

കൊവിഡ് വ്യാപനം രൂക്ഷമാകുകയും മഴ കനക്കുന്നതും തെരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമല്ലെന്നാണ്
ചീഫ് സെക്രട്ടറി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി ജനറലിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്. ചവറയില്‍ ഒരുലക്ഷത്തി എഴുപത്തിരണ്ടായിരം വോട്ടര്‍മാരും കുട്ടനാട്ടില്‍ ഒരുലക്ഷത്തി അറുപത്തി ഒന്നായിരം വോട്ടര്‍മാരുമുണ്ട്. ഇത്രയും പേര്‍ ഉള്‍പ്പെടുന്ന പോളിംങ് പ്രക്രിയയില്‍ സാമൂഹിക അകലം പാലിക്കുക എളുപ്പമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker