കൊച്ചി: കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ ഹിന്ദുക്കളായ കലാകാരന്മാര്‍ക്ക് കൂത്ത് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ തീരുമാനം റദ്ദാക്കി ഹൈക്കോടതി. കൂത്ത് അവതരിപ്പിക്കാനുള്ള അവകാശം അമ്മന്നൂര്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമാണെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. ക്ഷേത്രാചാരത്തിന്റെ ഭാഗമായ പാരമ്പര്യമായ അവകാശത്തില്‍ മാറ്റം വരുത്താന്‍ ദേവസ്വം കമ്മിറ്റിക്ക് അധികാരമില്ല. അമ്മന്നൂര്‍ പരമേശ്വരന്‍ ചാക്യാരടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. തീരുമാനത്തിന് തന്ത്രിയുടെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി വര്‍ഷം മുഴുവന്‍ കൂത്തും കൂടിയാട്ടവും വേണോ എന്നതില്‍ തീരുമാനമെടുക്കേണ്ടത് തന്ത്രിയാണന്നും വ്യക്തമാക്കി.
111 Less than a minute