തിരുവനന്തപുരം: വിമാനത്താവളത്തില്‍നിന്നു രണ്ടു ഭീകരരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പിടികൂടി. സൗദിയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ഷുഹൈബും യുപി സ്വദേശി ഗുല്‍ നവാസുമാണു പിടിയിലായത്. ഷുഹൈബിന് ബെംഗളൂരു സ്ഫോടന കേസില്‍ പങ്കുണ്ടെന്ന് എന്‍ഐഎ പറഞ്ഞു.
ലഷ്കര്‍ അംഗമായ ഗുല്‍ നവാസിന് ഡല്‍ഹി സ്ഫോടന കേസിലും പങ്കുണ്ട്. റിയാദില്‍നിന്നു ലുക്കൗട്ട് നോട്ടിസ് നല്‍കിയാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. കഴിഞ്ഞദിവസം കൊച്ചിയില്‍ മൂന്ന് അല്‍ ഖായിദ ഭീകരര്‍ എന്‍ഐഎ പിടിയിലായിരുന്നു. രാജ്യത്ത് ബംഗാളിലും കൊച്ചിയിലുമായി 12 സ്ഥലങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡിലാണ് കൊച്ചിയില്‍ നിന്ന് മൂന്നും ബംഗാളില്‍ നിന്ന് ആറും ഭീകരര്‍ പിടിയിലായത്.
പിടിയിലായ എല്ലാവരും ബംഗാള്‍ സ്വദേശികളാണ്. മുര്‍ഷിദ് ഹസന്, യാക്കൂബ് ബിഷ്വാസ്, മുസാറഫ് ഹുസൈന് എന്നിവരാണ് കേരളത്തില്‍ പിടിയിലായത്. വന്‍ നഗരങ്ങള്‍ ഉള്‍പ്പടെ സ്ഫോടനം നടത്തുന്നതിന് ലക്ഷ്യമിട്ട സംഘത്തിലെ അംഗങ്ങളാണ് ഇവര്‍ എന്നാണ് എന്‍ഐഎ വിശദീകരിക്കുന്നത്. ഇവര്‍ ഡല്‍ഹിയിലേക്ക് പോകാനിരിക്കെയാണ് അന്വേഷണ സംഘം പിടികൂടിയത്