മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ ടീസര്‍ പുറത്ത്. നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. നി?ഗൂഡത നിറക്കുന്ന ടീസറുമായാണ് അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ വൈദികന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.ഹൊറര്‍ ത്രില്ലറായാണ് ദി പ്രീസ്റ്റ് എത്തുന്നത്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് പകുതിയില്‍ നിര്‍ത്തിവയ്ക്കേണ്ടതായി വന്നു. തുടര്‍ന്ന് കഴിഞ്ഞ മാസമാണ് ചിത്രീകരണം പൂര്‍ത്തിയായത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.കൈതി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും പ്രീസ്റ്റിലുണ്ട്. ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം വൈകാതെ തിയറ്ററിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍