KERALALATEST

പുലര്‍ച്ചെ കാറിലെത്തി ക്രിസ്മസ് ലൈറ്റുകള്‍ മോഷ്ടിച്ച് പെണ്‍കുട്ടികള്‍, സിസിടിവി ദൃശ്യം പുറത്തുവിട്ട് വീട്ടുടമ

കൊച്ചി : പുലര്‍ച്ചെ കാറില്‍ വന്നെത്തി വഴിയരികിലെ വീട്ടില്‍ നിന്നും ക്രിസ്മസ് ദീപാലങ്കാരത്തിന്റെ ഫെയറി ലൈറ്റുകള്‍ മോഷ്ടിച്ച് പെണ്‍കുട്ടികള്‍. കൊച്ചി ചിലവന്നൂരിലെ ഒരു വീട്ടില്‍ നിന്നുമാണ് മൂന്ന് പെണ്‍കുട്ടികള്‍ ക്രിസ്മസ് ഫെയറി ലൈറ്റുകള്‍ മോഷ്ടിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിക്ക് കാറില്‍ എത്തിയ മൂന്ന് പെണ്‍കുട്ടികള്‍ വീടിന്റെ മതിലിനോട് ചേര്‍ന്ന മരത്തില്‍ അലങ്കാരത്തിനായി തൂക്കിയ ലൈറ്റുകള്‍ പുറത്ത് നിന്ന് വലിച്ചെടുക്കുകയാണ് ഉണ്ടായത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ വീട്ടുടമ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന്, പെണ്‍കുട്ടികള്‍ തന്റെ വീട്ടില്‍ നിന്നും ലൈറ്റുകള്‍ മോഷ്ടിച്ചുവെന്ന് കാണിച്ച് വീട്ടുടമ പൊലീസില്‍ പരാതി നല്‍കി.

Related Articles

Back to top button