ആന്ധ്രാപ്രദേശ്: ക്ഷേത്രത്തിലെ ആരാധനയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് മെയില്‍ അയച്ച ഭക്തന് മറുപടിയായി തിരുപ്പതി ദേവസ്ഥാനത്തിന്റെ ഔദ്യോഗിക മെയിലില്‍ നിന്നും ലഭിച്ചത് അശ്ലീല സൈറ്റിന്റെ ലിങ്ക്. ക്ഷേത്രത്തില്‍ നടക്കാറുള്ള ശതാമന ഭവതി പരിപാടിയെക്കുറിച്ച് ചോദിച്ചയാള്‍ക്കാണ് അശ്ലീല സൈറ്റിന്റെ ലിങ്ക് തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ഔദ്യോഗിക ഇ മെയിലില്‍ നിന്നും മറുപടിയായി ലഭിച്ചത്. സംഭവത്തില്‍ ഒരു ക്ഷേത്ര ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭക്തന്റെ പരാതിയില്‍ തിരുമല തിരിപ്പതി ദേവസ്ഥാനം ചെയര്‍മാനാണ് പൊലീസിനെ സമീപിച്ചത്. സൈബര്‍ കുറ്റകൃത്യമാണ് ക്ഷേത്രം ജീവനക്കാരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് പൊലീസ് വിലയിരുത്തല്‍. സംഭവത്തില്‍ മെയില്‍ അയച്ച ജീവനക്കാരനെ അറസ്റ്റു ചെയ്തു. ഇയാള്‍ക്കൊപ്പം വീഡിയോ കണ്ടിരിക്കുന്ന 25 ജീവനക്കാരെ കൂടി തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
സംഭവത്തിനെതിരെ ഭക്തര്‍ക്കിടയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ദേവസ്ഥാനം ഉദ്യോഗസ്ഥര്‍ ഇതുവരെ പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല.