KERALALATEST

സുരേന്ദ്രന്‍ വായപോയ വാക്കത്തി, വിജിലന്‍സിനെ ഞങ്ങള്‍ നോക്കിക്കോളാം: തോമസ് ഐസക്

തിരുവനന്തപുരം: ധനകാര്യസ്ഥാപനം പരിശോധിക്കുമ്പോള്‍ പാലിക്കേണ്ട ഔചിത്യം കെഎസ്എഫ്ഇയിലെ റെയ്ഡില്‍ വിജിലന്‍സ് പാലിച്ചില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്. വിജിലന്‍സ് കണ്ടെത്തലുകള്‍ പലതും നേരത്തെ സിഎജി പറഞ്ഞതുതന്നെയാണ്. ഏകീകൃതമായ രീതിയില്‍ വാര്‍ത്തകള്‍ വരുന്നുണ്ട്. അത് അന്വേഷിക്കുമെന്നും ഐസക് പറഞ്ഞു. വിജിലന്‍സ് വിശ്വാസ്യത ഇല്ലാതാക്കരുത്. വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കും.
ആര്‍ക്കാണ് വട്ടെന്ന് അന്വേഷണറിപ്പോര്‍ട്ട് വരുമ്പോള്‍ അറിയാമെന്നും ധനമന്ത്രി പറഞ്ഞു. ഇഡി ബിജെപിയുടെ ചട്ടുകമാണ്. വിജിലന്‍സ് അങ്ങനെയല്ല, ഞങ്ങള്‍ നോക്കിക്കൊള്ളാം. കെ.സുരേന്ദ്രന്‍ വായപോയ വാക്കത്തിയാണ്, മാന്യതയില്ല. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയില്ലെന്നും ഐസക് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ അറിവോടെയാണ് റെയ്‌ഡെന്ന ആരോപണത്തിന് ഐസക് മറുപടി പറഞ്ഞില്ല.

Related Articles

Back to top button