Above head
TECHGADGETS

ടിക്ടോക്കിനും വീചാറ്റിനും നാളെമുതല്‍ യുഎസില്‍ വിലക്ക്

Above article

ചൈനീസ് ആപ്പുകളായ ടിക്ടോക്, വീചാറ്റ് എന്നിവയ്ക്ക് നാളെ മുതല്‍ യുഎസില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. ഈ ആപ്പുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സാങ്കേതികാര്യങ്ങള്‍ സംബന്ധിച്ച യുഎസ്–ചൈന തര്‍ക്കങ്ങള്‍ക്കിടയിലും അമേരിക്കന്‍ നിക്ഷേപകരുമായി കൈകോര്‍ക്കാന്‍ ടിക്ടോക് നീക്കംനടത്തുന്നതിനിടയിലുമാണ് തീരുമാനം പുറത്തുവരുന്നത്.
രാജ്യസുരക്ഷ, വിദേശനയം, യുഎസിന്റെ സമ്പദ്‌വ്യവസ്ഥ എന്നിവയെ ഭീഷണിപ്പെടുത്തുന്നതിന് ചൈന ഈ ആപ്പുകള്‍ ദുരുപയോഗം ചെയ്തതായി യുഎസ് വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് പറഞ്ഞു. ചൈനീസ് ഉടമസ്ഥതയിലുള്ള വിഡിയോ ആപ്ലിക്കേഷനായ ടിക്‌ടോക്കുമായി ഒരുമിക്കാനുള്ള ഒരു അമേരിക്കന്‍ കമ്പനിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജൂണിലാണ് രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയാകുന്നുവെന്ന വിലയിരുത്തലില്‍ ടിക്ടോക് ഉള്‍പ്പെടെ 59 ആപ്പുകള്‍ ഇന്ത്യ നിരോധിച്ചത്. ഇതിനു പിന്നാലെ യുഎസും സമാന നടപടിക്ക് നീങ്ങുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.

Related Articles

Back to top button