ENTERTAINMENTMALAYALAM

പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും തര്‍ക്കിക്കാന്‍ നില്‍ക്കരുത്; ടിനി ടോമിനെ കുടുക്കിലാക്കി ആ വാക്കുകള്‍

‘നമ്മളൊരിക്കലും പിച്ചക്കാരോടും സെക്‌സ് വര്‍ക്കേഴ്‌സിനോടും തര്‍ക്കിക്കാന്‍ നില്‍ക്കരുത്. അവരങ്ങനെ ആയിപോയത് ഗതികേടുകൊണ്ടായിരിക്കും. ആ പാവങ്ങള്‍ക്കൊന്നും കിട്ടാനില്ല, അവരവരുടെ ശരീരം വരെ വില്‍ക്കുന്നു. അവരെന്തും എടുത്തു വില്‍ക്കും, അവര്‍ക്ക് സ്‌കില്‍ ഇല്ലല്ലോ’… എന്ന ടിനിടോമിന്റെ പരാമര്‍ശത്തിനെതിരെ വടിയെടുത്ത് സോഷ്യല്‍ മീഡിയ. ഈ അടുത്ത് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടിനിടോം ഇത്തരമൊരു വിവാദ പരാമര്‍ശം നടത്തിയത്.
പാവപ്പെട്ട കുടുംബത്തില്‍ നിന്നുള്ളവരാണ് മിമിക്രി മേഖലയിലേക്ക് വരുന്നതെന്നും, അവര്‍ ഒരാളെ അവഹേളിക്കാനോ, ഇന്‍സല്‍ട്ട് ചെയ്യാനോ ബോഡി ഷെയിമിംഗിനോ ഒന്നുമല്ല മിമിക്രി ചെയ്യുന്നതെന്നും ടിനിടോം പറയുന്നു. ‘അതൊരു തമാശ മാത്രം. കാണുക, കേള്‍ക്കുക, മറന്നുകളഞ്ഞേക്കുക. അത് എല്ലാവരും എന്‍ജോയ് ചെയ്യുന്നുണ്ട്’. ടിനി ടോം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സാമൂഹിക ബോധമുള്ള ഒരു കലാകാരനില്‍ നിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ പ്രതീക്ഷിക്കുന്നില്ലെന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്.

Tags

Related Articles

Back to top button
Close