LATESTAUTOFOUR WHEELER

ഹൈവേകളിലെ ടോള്‍ ബൂത്തുകള്‍ നീക്കംചെയ്യും; കലക്ഷന്‍ ഇനി ജിപിഎസ് വഴി

ന്യൂഡല്‍ഹി: ദേശീയപാതകളിലെ ടോള്‍ ബൂത്തുകള്‍ നീക്കം ചെയ്ത് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ടോള്‍ പിരിവ് നടപ്പിലാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോക്‌സഭയില്‍ അറിയിച്ചു. നിലവില്‍ 93 ശതമാനം വാഹനങ്ങളും ഫാസ്ടാഗ് ഉപയോഗിച്ചാണ് ടോള്‍ നല്‍കുന്നത്. ബാക്കിയുള്ള ഏഴ് ശതമാനം ഫാസ്ടാഗ് ഇല്ലാത്തതിനാല്‍ ഇരട്ടി ടോള്‍ നല്‍കിയാണ് യാത്ര ചെയ്യുന്നതെന്നും നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
രാജ്യത്തെ എല്ലാ ഫിസിക്കല്‍ ടോള്‍ ബൂത്തുകളും ഒരു വര്‍ഷത്തിനുള്ളില്‍ നീക്കം ചെയ്യും. വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ജിപിഎസ് ഇമേജിങ് അടിസ്ഥാനമാക്കിയാണ് ടോള്‍ പിരിക്കുക. കൂടാതെ ഫാസ്ടാഗ് ഉപയോഗിച്ച് ടോള്‍ നല്‍കാത്ത വാഹനങ്ങള്‍ക്കായി പോലീസ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇത് കുറ്റകരമാണെന്നും ഗഡ്കരി പറഞ്ഞു. ടോള്‍ പ്ലാസകളില്‍ ഇലക്ട്രോണിക് പേയ്‌മെന്റ് സുഗമമാക്കുന്നതിന് വേണ്ടി 2016ലാണ് ഫാസ്ടാഗ് സംവിധാനം ആരംഭിച്ചത്. രാജ്യത്ത് ഈ വര്‍ഷം ഫെബ്രുവരി 15 മുതലാണ് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ഇരട്ടി ടോള്‍ തുകയാണ് പിഴയായി അടയ്ക്കണം.
അതേസമയം പുതിയ വാഹനങ്ങളില്‍ ഫാസ്ടാഗുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും പഴയ വാഹനങ്ങള്‍ക്ക് സൗജന്യമായി ഫാസ്ടാഗുകള്‍ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ വാണിജ്യ വാഹനങ്ങള്‍ക്ക് വാഹന ട്രാക്കിങ് സംവിധാനം നടപ്പിലാക്കിയിട്ടുണ്ടെന്നും പഴയ വാഹനങ്ങളില്‍ ജിപിഎസ് സാങ്കേതികവിദ്യ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ചില പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker