BUSINESSBUSINESS NEWS

ടൂറിസം മേഖലയെ പിടിച്ചു നിര്‍ത്താന്‍ സഹായ ധനം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തില്‍ സ്തംഭനാവസ്ഥയില്‍ ആയ ടൂറിസം മേഖലയില്‍ ഉള്ളവര്‍ക്ക് സഹായ ധനം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഹൗസ് ബോട്ടുകള്‍ക്കും, ടൂറിസ്റ്റ് ഗൈഡുകള്‍ക്കും ഒറ്റത്തവണ സഹായം നല്‍കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
കോവിഡില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയില്‍ നഷ്ടമായത് ഇരുപത്തിഅയ്യായിരം കോടി രൂപ. ദുരിതത്തില്‍ ആയത് പതിനായിരങ്ങള്‍. ഈ സാഹചര്യത്തില്‍ ആണ് ടൂറിസം മേഖലയെ കരകയറ്റാന്‍ കൂടുതല്‍ പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷകരിക്കുന്നത്.
ഹൗസ് ബോട്ടുകള്‍ക്ക് മുറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ എന്‍പതിനായിരം, ഒരു ലക്ഷം, ഒരു ലക്ഷത്തി ഇരുപതിനായിരം എന്നിങ്ങനെ ഒറ്റത്തവണ സഹായധനം നല്‍കും. ഹൗസ് ബോട്ടുകളുടെ മെയിന്റനന്‍സ് ഗ്രാന്റ് എന്ന നിലയില്‍ ആണ് അനുവദിക്കുന്നത്.
ടൂറിസം വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന 328 ടൂറിസ്റ്റ് ഗൈഡുകള്‍ക്ക് പതിനായിരം രൂപ വീതവും ഒറ്റത്തവണ സഹായധനം നല്‍കും. ഇതിനായി മുപ്പത്തി രണ്ട് ലക്ഷത്തി എന്‍പതിനായിരം രൂപയുടെ ഭരണാനുമതി സര്‍ക്കാര്‍ നല്‍കി.
ഹോംസ്റ്റേകളുടെ കെട്ടിട നികുതി വാണിജ്യ നിരക്കില്‍ നിന്നും റസിഡന്‍ഷ്യല്‍ ഹോംസ്റ്റേ വിഭാഗത്തിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ ടൂറിസം സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കുമായി 455 കോടിയുടെ വായ്പ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

Related Articles

Back to top button