കൊച്ചി: പത്ത് മാസത്തോളമായി ദുരിതം അനുഭവിക്കുന്ന ടൂറിസം മേഖലയുടെ പുനര്‍ ഉജ്ജീവണം ലക്ഷ്യമിട്ട് രാജ്യ വ്യാപക പ്രതിഷേധവുമായി വിവിധ ടൂറിസം സംഘടനകള്‍ കൊച്ചിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ റാലി നടത്തി.
കൊച്ചിയില്‍ നടന്ന കലാ സാംസ്കാരിക പ്രതിഷേധ ജാഥ ഡിഎച്ച് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ചു മറൈന്‍ ഡ്രൈവില്‍ സമാപിച്ചു. ടൂറിസം മേഖലയിലെ തൊഴിലാളികളും സംരഭകരും ഇതില്‍ പങ്കാളികള്‍ ആയി.
ടൂറിസം പ്രൊഫഷണല്‍ ക്ലബ് പ്രസിഡന്റ് ജോര്‍ജ് സ്കറിയ, സെക്രട്ടറി അശോക് സ്വരൂപ്, ടൂറിസം കെയര്‍ ഫൗണ്ടേഷന് പ്രസിഡന്റ് ഷെയ്ഖ് ഇസ്മായില്‍, കെടിഎം സെക്രട്ടറി ജോസ് പ്രദീപ്, എസ്കെഎഎല്‍ പ്രസിഡന്റ് ജയിംസ്, ടൂറിസം അഡൈ്വസറി ബോര്‍ഡ് അംഗം എബ്രഹാം ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.
സമര പരിപാടികള്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ആണ് കൂട്ടായ്മ യുടെ തീരുമാനം.