നടിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി ഹോളിവുഡ് ലോകം, തന്റെ ട്രാന്‍സ് വ്യക്തിത്വം പരസ്യമാക്കി ഹോളിവു!ഡ് താരം എലിയറ്റ് പേജ്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം തന്റെ വ്യക്തിത്വത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിയ്ക്കുന്നത്.
തനിക്ക് ഇനി മുതല്‍ ‘അവള്’ അല്ല ‘അവന്’ എന്ന സര്‍വനാമമായിരിക്കും ഉചിതമെന്നാണ് താരം കുറിക്കുന്നത്. എലെന് പേജ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന താരം ഇന്സെപ്ഷന്, എക്സ്മെന്‍ തുടങ്ങിയ തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
കൂടാതെ ട്രാന്‍സിന്റെ അവകാശത്തിനായി പോരാടുമെന്നും എലിയറ്റ് പറയുന്നു. ഞാനൊരു ട്രാന്‍സ് ആണെന്നതിനെ ഞാന്‍ സ്നേഹിക്കുന്നുവെന്നും ട്രാന്‍സിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യുമെന്നും താരം ആ?ഗ്രഹങ്ങള്‍ വെളിപ്പെടുത്തിയിരിയ്ക്കുകയാണ്. ഏതായാലും തങ്ങള്‍ ഇത്രയും നാളും ആരാധിച്ചിരുന്ന സൂപ്പര്‍ താരത്തിന്റെ വെളിപ്പെടുത്തലില്‍ ആരാധകര്‍ ഞെട്ടിയിരിയ്ക്കുകയാണ്.