LATESTNATIONAL

ത്രിപുരയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്, ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

അഗര്‍ത്തല: പ്രതിഷേധം അക്രമാസക്തമായതോടെ നടന്ന പൊലീസ് വെടിവെപ്പില്‍ പ്രതിഷേധക്കാരില്‍ ഒരാള്‍ മരിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു, അഞ്ചാളുകളുടെ നില ഗുരുതരമാണ്. പ്രതിഷേധക്കാര്‍ പനിസാഗര്‍ ടൗണിലെ ദേശീയപാത തടയുകയും പൊലീസിന് നേരെ കല്ലെറിയുകയും ചെയ്തതോടെയാണ് വെടിവെപ്പുണ്ടായതെന്നാണ് പൊലീസ് വിശദീകരണം.
45കാരനായ ശ്രീകണ്ഠ ദാസ് ആണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. ബ്രു അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിനെതിരെ നടത്തുന്ന അനിശ്ചിതകാല ബന്ദിനെ പിന്തുണച്ച് നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്. അഗ്‌നിശമന സേനാ വിഭാഗത്തിലെ ജീവനക്കാരന്‍ മരിച്ചതായാണ് പ്രാദേശിക റിപ്പോര്‍ട്ടുകള്‍, എന്നാല്‍ പൊലീസ് ഇതുവരെ മരണം സ്ഥിരീകരിച്ചിട്ടില്ല.
അക്രമസാധ്യത നിലനില്‍ക്കുന്നതിനാല്‍ നഗരത്തില്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്. ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നാല് മണിക്കൂര്‍ ദൂരത്തിലാണ് സംഭവം നടന്നത്. മിസോറാമില്‍ നിന്നുള്ള 35000 ആദിവാസി ബ്രു അഭയാര്‍ത്ഥികളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്.

Related Articles

Back to top button