KERALALATEST

തൃശ്ശൂരില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് ദേശീയ പതാക ഉയര്‍ത്തിയെന്ന പരാതിയുമായി കോണ്‍ഗ്രസ്

തൃശ്ശൂര്‍: സ്വാതന്ത്ര്യദിനത്തില്‍ തൃശ്ശൂരില്‍ ദേശീയ പതാക ഉയര്‍ത്തിയത് പ്രോട്ടോക്കോള്‍ ലംഘിച്ചാണെന്ന പരാതിയുമായി കോണ്‍ഗ്രസ്. മന്ത്രിയും ചീഫ് വിപ്പും ജില്ലയിലുണ്ടായിട്ടും ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ജില്ലാ കളക്ട!ര്‍ ദേശീയപതാക ഉയ!ര്‍ത്തിയതാണ് പരാതിക്ക് കാരണം.
തൃശ്ശൂരില്‍ നിന്നുള്ള എംഎല്‍എമാര്‍ കൂടിയായ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥും ചീഫ് വിപ്പ് കെ രാജനും സ്ഥലത്തുണ്ടായിട്ടും ജില്ലാ കളക്ടര്‍ എസ് ഷാനവാസാണ് പരേഡിന് പതാക ഉയ!ര്‍ത്തിയത്. സ്ഥലത്തുണ്ടായിരുന്നുവെങ്കിലും മന്ത്രിയും ചീഫ് വിപ്പും സ്വാതന്ത്ര്യദിന പരിപാടിക്ക് എത്തിയതുമില്ല.
മന്ത്രിമാര്‍ ഉണ്ടായിരിക്കെ തൃശൂരില്‍ കളക്ടറെ കൊണ്ട് പതാക ഉയര്‍ത്തിയത് ജനാധിപത്യ ധ്വംസനമാണെന്ന് തൃശ്ശൂ!ര്‍ എംപി ടി എന്‍ പ്രതാപന്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും മുഖ്യമന്ത്രിയുടെ ജനാധിപത്യ വിരുദ്ധതക്ക് ഉദാഹരണമാണ് ഈ സംഭവമെന്നും ടി എന്‍ പ്രതാപന്‍ ആരോപിച്ചു.
ഇക്കാര്യത്തില്‍ രാഷ്ട്രപതിക്ക് പരാതി നല്‍കുമെന്നും കാബിനറ്റിലുള്ളവരെ പോലും മുഖ്യന് വിശ്വാസമില്ലെന്നും ടിഎന്‍ പ്രതാപന്‍ കുറ്റപ്പെടുത്തി. പരിപാടിയില്‍ പങ്കെടുക്കേണ്ടെന്ന വിദ്യാഭ്യാസമന്ത്രിയുടേയും ചീഫ് വിപ്പിന്റേയും നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button