കൊച്ചി : ട്രൂ കോളറിന്റെ ബ്രാന്‍ഡ് സൊലുഷന് പ്ലാറ്റ് ഫോം പ്രാദേശിക ഭാഷാ വിപണിയില്‍ മികച്ച വളര്‍ച്ച കൈവരിച്ചു . ഇന്ത്യയില്‍ ഉടനീളമുള്ള ഇന്‍ഡസ്ട്രീ സ്റ്റാന്‍ഡേര്‍ഡിലും അധികം എന്ഗേജുകള് നല്കാന് ഈ പ്ലാറ്റ് ഫോമിനു കഴിയുന്നുണ്ടെന്നു കമ്പനി അറിയിച്ചു.
രണ്ടു മൂന്നും ടയര്‍ നഗരങ്ങളിലുള്ള ട്രൂ കോളറിന്റെ ശക്തമായ സാന്നിധ്യവും പ്രാദേശിക ഭാഷാ പ്രേഷകരുമായി കണക്ട് ചെയ്യാനുമുള്ള ശേഷിയും മുതലാക്കി ബ്രാന്‍ഡുകള്‍ക്ക് അവരുടെ വിസിബിളിറ്റി വര്‍ധിപ്പിക്കാനും ഇന്ത്യയില്‍ ഉടനീളമുള്ള ലക്ഷക്കണക്കിന് ഉപയോഗക്താക്കളുമായി കണക്ട് ചെയ്യാനും സാധിക്കുന്നു
ട്രൂ കോളറിന്റെ പ്രോഗ്രമാറ്റിക് പ്ലാറ്റ്ഫോം ബ്രാന്‍ഡുകള്‍ക്ക് ഇന്നൊവേറ്റീവായ പരസ്യങ്ങള്‍ക്കുള്ള അവസരമൊരുക്കുന്നു. പ്രാദേശിക ഭാഷാ വിപണിയിലുള്ള 145 ദശലക്ഷം സജീവ ഉപയോക്താക്കള്്്ക്ക് സന്ദര്‍ഭോജിതമായ സന്ദേശങ്ങള്‍ നല്‍കാനായി ശ്രദ്ധാപൂര്‍വം തിരഞ്ഞെടുത്ത പരസ്യങ്ങളാണ് ഉപയോഗിക്കുക.