കൊച്ചി : ഉപയോക്താക്കള്‍ക്ക് ആശയവിനിമയം കൂടുതല്‍ കാര്യക്ഷമവും സുരക്ഷിതവുമാക്കുക എന്ന പ്രപ്പോസിഷനില് കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിക്കൊണ്ട് ട്രൂകോളര്‍ ആഗോള ഉപയോക്തക്കള്‍ക്കായി മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ചു: കോള്‍ റീസണ്‍, എസ്എംഎസ് ഷെഡ്യൂള്‍ ചെയ്യാം , എസ്എംഎസ് ആപ്പിലൂടെ വിവര്‍ത്തനവും ചെയ്യാനാകും. പുതിയ സൊലൂഷന് 250 ദശലക്ഷം സജീവ ട്രൂകോളര്‍ ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കാം.